
കാമുകനുമായി ചേർന്നു ഭർത്താവിനെ കൊന്ന് പെട്ടിയിലാക്കി പാടത്ത് ഉപേക്ഷിച്ചു; ഭാര്യ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലക്നൗ∙ ദുബായിൽനിന്നു തിരിച്ചെത്തിയ ഭർത്താവിനെ കൊലപ്പെടുത്തി രണ്ടു കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച് ഭാര്യ. ഉത്തർപ്രദേശിലെ ദിയോറിയയിലാണ് സംഭവം. ഭർത്താവിന്റെ മരുമകനുമായുള്ള വിവാഹേതര ബന്ധത്തിൽ തടസ്സമാകാതിരിക്കാനായിരുന്നു നൗഷാദ് (30) എന്ന യുവാവിനെ ഭാര്യ റസിയ സുൽത്താന കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു . കാമുകൻ റോമനും സുഹൃത്തും ചേർന്നാണു മൃതദേഹം അടങ്ങിയ പെട്ടി 60 കിലോമീറ്റർ അകലെയുള്ള പാടത്ത് ഉപേക്ഷിച്ചത്. സംഭവത്തിൽ റസിയയെ പൊലീസ് ചെയ്തിട്ടുണ്ട്. റോമനും സുഹൃത്തും ഒളിവിലാണ്.
ഞായറാഴ്ച രാവിലെ പാടത്തെത്തിയ ഒരു കര്‍ഷകനാണ് പെട്ടി ആദ്യം കാണുന്നതും വിവരമറിയിക്കുന്നതും. സംഭവ സ്ഥലം പരിശോധിച്ച പൊലീസിന് പെട്ടിയിൽനിന്നു നൗഷാദിന്റെ വിലാസമുള്ള പേപ്പർ ലഭിച്ചതാണു വ്യക്തിയെ തിരിച്ചറിയാൻ സഹായകമായത്. റസിയയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ പൊലീസിന് അവരിൽനിന്നും കൊലപാതകത്തിന്റെ വിവരങ്ങൾ ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തി.
പത്തു ദിവസം മുൻപാണ് ദുബായിയിൽനിന്ന് നൗഷാദ് തിരിച്ചെത്തിയത്. പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഏകദേശം ഒരു വർഷം മുൻപ് നൗഷാദിന്റെ മരുമകനായ റോമനും റസിയയും തമ്മിലുള്ള ബന്ധം ഗ്രാമത്തില്‍ അറിയുകയും കാമുകനുമായുള്ള ബന്ധം തുടരില്ലെന്ന് റസിയ വാക്കു നൽകുകയും ചെയ്തിരുന്നു. എന്നാൽ, ജോലിക്കായി നൗഷാദ് വിദേശത്തേക്കു പോയപ്പോൾ ഇവർ ബന്ധം വീണ്ടും തുടരുകയായിരുന്നു.