
ജോർജിയയിലെ ടിബിലിസിയിൽ ഇന്ത്യൻ സഞ്ചാരിയെ ഞെട്ടിച്ച് ഒരു തെരുവ് കലാകാരന്. രാജ് കപൂർ ചിത്രത്തിലെ പ്രശസ്തമായ ഗാനം ആലപിച്ചാണ് ഇയാൾ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരിയെ അമ്പരപ്പിച്ചിരിക്കുന്നത്.
ഹൃദയസ്പർശിയായ ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. @listenshreyaaa എന്ന യൂസർ നെയിമിലുള്ള കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇതുപോലെ തന്റെ യാത്രകളിൽ നിന്നുള്ള അപൂർവങ്ങളും മനോഹരവുമായ ദൃശ്യങ്ങൾ അവർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ‘മേരാ ജൂത ഹേ ജാപ്പാനി’ എന്ന മനോഹരമായ ഇന്ത്യൻ ഗാനം പാടുന്ന ജാപ്പനീസ് തെരുവു കലാകാരനെയാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
അന്താക്ഷരിയിൽ നമ്മുടെ സുഹൃത്തുക്കളും കസിൻസും ഒക്കെ ആലപിക്കുന്നതിനേക്കാൾ നന്നായി ടിബിലിസിയിൽ നിന്നുള്ള ഒരാൾ ഈ ഗാനം ആലപിക്കുന്നു എന്നാണ് യുവതി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. താൻ ആകെ ഞെട്ടി എന്നാണ് ഈ അനുഭവത്തെ കുറിച്ച് യുവതി പറയുന്നത്. ഒപ്പം ആ കലാകാരന് ടിപ്പ് നൽകി എന്നും ശ്രേയ പറയുന്നു.
1955 -ൽ പുറത്തിറങ്ങിയ രാജ് കപൂർ അഭിനയിച്ച, രാജ് കപൂർ തന്നെ സംവിധാനം നിർവഹിച്ച ‘ശ്രീ 420’ എന്ന ചിത്രത്തിനായി മുകേഷ് ആലപിച്ചതാണ് ഈ മനോഹരമായ ഗാനം. View this post on Instagram A post shared by listenshreyaaa (@listenshreyaaa) വീഡിയോയിൽ തെരുവുകലാകാരൻ തന്റെ സംഗീതോപകരണവുമായി ഈ ഗാനം ആലപിക്കുന്നത് കാണാം. വളരെ ആസ്വദിച്ചാണ് അദ്ദേഹം ഈ ഗാനം ആലപിക്കുന്നത്.
അത് ആരെ ആകർഷിച്ചില്ലെങ്കിലും ഒരു ഇന്ത്യക്കാരനെ സന്തോഷിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ജോർജ്ജിയയിൽ ഒരാൾ ആ പാട്ട് പാടുന്നത് പലരേയും അമ്പരപ്പിച്ചു.
റോസിന്റെ സ്വപ്നം പൂവണിഞ്ഞു, കെട്ടിപ്പിടിച്ച് നന്ദി, ഒരിക്കലുംമറക്കില്ലെന്ന് വാക്കും; ഇന്ഫ്ലുവന്സറിന് കയ്യടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]