
‘മമത ബാനർജിക്ക് ഹിന്ദുക്കളോട് വെറുപ്പ്; ഇരകൾ മുസ്ലിങ്ങളായിരുന്നെങ്കിൽ അവരെ പിന്തുണച്ചേനെ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ മുർഷിദാബാദ് സംഘർഷത്തിൽ വിമര്‍ശിച്ച് ബിജെപി. മുർഷിദാബാദ് സന്ദർശിക്കാത്തത് മമതയ്ക്കു ഹിന്ദുക്കളോടു വെറുപ്പുള്ളതുകൊണ്ടാണെന്നും, ഇരകൾ മുസ്ലിങ്ങളായിരുന്നെങ്കിൽ അവരെ മമത പിന്തുണക്കുമായിരുന്നെന്നും ദേശീയ വക്താവ് സാംബിത് പത്ര ആരോപിച്ചു. മമതാ ബാനർജിയോ സിപിഎമ്മോ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുർഷിദാബാദിലെ അക്രമത്തെ നേരിടുന്നതിൽ മമതാ ബാനർജിയും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും മതപരമായ പക്ഷപാതം കാണിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. അക്രമത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേര്‍ ഹിന്ദുക്കളായതിനാൽ സിപിഎം ഇതുവരെ തങ്ങളുടെ പ്രവർത്തകരായി അവരെ അംഗീകരിച്ചിട്ടില്ലെന്നും ബിജെപി നേതാവ് ആരോപിച്ചു.
2025 ഏപ്രിൽ 11നാണ് പ്രതിഷേധങ്ങളിൽ മുർഷിദാബാദിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ ഇതുവരെ മൂന്നു പേര് മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.