
ചെവിയിൽ മൂന്നുവട്ടം വിളിച്ച് മരണമുറപ്പിക്കും; 20 ദിവസത്തിനുള്ളിൽ കോൺക്ലേവ്, തിരഞ്ഞെടുപ്പ് സിസ്റ്റൈൻ ചാപ്പലിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വത്തിക്കാൻ സിറ്റി ∙ ലോകമെമ്പാടുമുള്ള വിശ്വാസികളെ കണ്ണീരിലാഴ്ത്തി പിറ്റേന്നാണ് യുടെ വിയോഗം. 140 കോടിയിലേറെ പേർ അടങ്ങുന്ന ആഗോള കത്തോലിക്ക സഭയുടെ തലവനാണ് മാർപാപ്പ. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും.
മരണം സ്ഥിരീകരിക്കുക
വത്തിക്കാന്റെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഭരണാധികാരിയായ കാമർലെംഗോ ആണ് പോപ്പിന്റെ മരണം സ്ഥിരീകരിക്കുക. കാമർലെംഗോ മാർപ്പാപ്പയുടെ ചെവിയിൽ മാമോദിസ പേര് മൂന്നു തവണ വിളിക്കും. മൂന്ന് വിളിയിലും പ്രതികരിക്കാതിരുന്നാൽ മരിച്ചതായി സ്ഥിരീകരിക്കും. ഇതിനു ശേഷം ചെറിയ വെള്ളി ചുറ്റിക കൊണ്ട് നെറ്റിയിൽ അടിക്കുന്ന ഒരു ആചാരവും 1963 വരെ ഉണ്ടായിരുന്നു. തുടർന്ന്, പോപ്പിന്റെ അധികാര ചിഹ്നമായ ഫിഷർമൻസ് മോതിരവും സീലും നശിപ്പിക്കും. പോപ്പിന്റെ ഭരണത്തിന്റെ അവസാനമാണ് ഇതുകൊണ്ട് അടയാളപ്പെടുത്തുന്നത്. മാർപാപ്പയുടെ മരണശേഷം നാല് മുതൽ ആറ് ദിവസത്തിനുള്ളിൽ ഭൗതികദേഹം സംസ്കരിക്കണം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കും മാർപാപ്പയെ സംസ്കരിക്കുക. മറ്റെവിടെയെങ്കിലും സംസ്കരിക്കാൻ ആവശ്യപ്പെട്ടാൽ അവിടെ സംസ്കരിക്കുന്നതാണ്. തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണം നടത്തും.
പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ്
കർദ്ദിനാൾമാർ കോൺക്ലേവ് കൂടിയായിരിക്കും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുക. നിലവിലെ മാർപാപ്പ മരിച്ച് 15 മുതൽ 20 ദിവസത്തിനുള്ളിൽ കോൺക്ലേവ് കൂടും. 80 വയസ്സിനു താഴെയുള്ള കർദ്ദിനാൾമാരാണ് ഇതിനായി വത്തിക്കാനിൽ ഒത്തുകൂടുക. അവരെ സിസ്റ്റൈൻ പള്ളിയ്ക്കുള്ളിൽ പൂട്ടിയിടും. ഫോണോ മറ്റു മാധ്യമങ്ങളോ അനുവദിക്കാതെ പുറം ലോകവുമായുള്ള ബന്ധം പൂർണമായി വിച്ഛേദിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഒരു സ്ഥാനാർഥിക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് നടത്തും. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റുകൾ കത്തിക്കും. ബാലറ്റിൽനിന്നു വരുന്ന കറുത്ത പുക മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാർപാപ്പയെ തിരഞ്ഞെടുത്തുവെന്നും സൂചിപ്പിക്കുന്നു.
പുതിയ മാർപാപ്പയുടെ പ്രഖ്യാപനം
പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ആ പദവിയിൽ ഇരിക്കാൻ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാർപാപ്പയാവാൻ സമ്മതിക്കുകയാണെങ്കിൽ മുൻപുള്ള വിശുദ്ധന്മാരിൽ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം. പിന്നീട് ആ പേരിലായിരിക്കും അറിയപ്പെടുക. ഇതേതുടർന്ന് മുതിർന്ന കർദ്ദിനാൾ ഡീക്കൺ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് ലാറ്റിൻ ഭാഷയിൽ ‘‘ഹാബെമസ് പാപ്പം’’ (Habemus Papam) എന്ന് വിളിച്ചു പറയും. ‘നമുക്ക് ഒരു പോപ്പ് ഉണ്ട്’ എന്നാണ് അതിനർഥം. തൊട്ടുപിന്നാലെ പുതിയ മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽവച്ച് തന്റെ അനുയായികളെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്യും.