
‘ഖുറേഷി പ്രവർത്തിച്ചത് ഇലക്ഷൻ കമ്മിഷണറായല്ല, മുസ്ലിം കമ്മിഷണറായി’: കടുപ്പിച്ച് ദുബെ; വിവാദം
ന്യൂഡൽഹി∙ സുപ്രീം കോടതിക്കെതിരെയുള്ള രൂക്ഷ വിമർശനത്തിനു പിന്നാലെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ.ഖുറേഷിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ. ‘ഖുറേഷി പ്രവർത്തിച്ചത് ഇന്ത്യയുടെ ഇലക്ഷൻ കമ്മിഷണർ ആയല്ല, മറിച്ച് മുസ്ലിം കമ്മിഷണർ ആയാണ്’ എന്ന് ദുബെ എക്സിൽ കുറിച്ചു.
വഖഫ് നിയമഭേദഗതി മുസ്ലിങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ബിജെപി സർക്കാരിന്റെ പൈശാചികമായ പദ്ധതി മാത്രമാണെന്നും സുപ്രീം കോടതി ഇതു നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖുറേഷി സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദുബെയുടെ വിമർശനം.
ഇന്ത്യയുടെ 17–ാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്നു എസ്.വൈ.ഖുറേഷി.
‘‘ഏറ്റവുമധികം ബംഗ്ലദേശ് കുടിയേറ്റക്കാർക്ക് ജാർഖണ്ഡിലെ സന്താൾ പർഗാന മേഖലയിൽ വോട്ടർ ഐഡി അനുവദിക്കപ്പെട്ടത് നിങ്ങളുടെ കാലത്താണ്.
മുസ്ലിം കമ്മിഷണർ ആയാണ് നിങ്ങൾ പ്രവർത്തിച്ചത്. ഇസ്ലാം ഇന്ത്യയിൽ വരുന്നത് എഡി 712ലാണ്.
അതിനു മുൻപ് ഹിന്ദുക്കളുടേതും ആദിവാസികളുടേതും ജൈനമത വിശ്വാസികളുടേതുമായിരുന്നു ഈ ഭൂമി. എന്റെ നാടായ വിക്രംശില ഖിൽജികൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു.
ആദ്യം ചരിത്രം വായിക്കൂ.’’ – ദുബെ എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം സുപ്രീം കോടതിക്കെതിരെയും ദുബെ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി നിയമങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് അടച്ചിടാം എന്നായിരുന്നു വിമർശനം.
ബില്ലുകൾ പാസാക്കുന്നതിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി ഉത്തരവിനെ തുടർന്നായിരുന്നു ദുബെയുടെ ആക്ഷേപം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]