കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു.
തൂണേരി സ്വദേശി ബി ടി കെ റെജിത്ത് (30), കായക്കൊടി സ്വദേശി ജയേഷ് (42) എന്നിവര്‍ക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റ്യാടി – നാദാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 18 ഡബ്ല്യു 3251 നമ്പര്‍ സോള്‍മേറ്റ്, കെഎല്‍ 13 എ കെ 6399 നമ്പര്‍ ഹരേ റാം ബസ്സുകളാണ് കസ്റ്റഡിയില്‍ എടുത്തത്. കല്ലാച്ചി മുതല്‍ നാദാപുരം ബസ് സ്റ്റാന്റ് വരെ ബസ്സിലെ യാത്രക്കാര്‍ക്കും റോഡിലെ മറ്റ് വാഹനങ്ങള്‍ക്കും അപകടമുണ്ടാക്കും വിധമാണ് ഡ്രൈവര്‍മാര്‍ ബസ്സ് ഓടിച്ചതെന്നാണ് പരാതി.
ഇതിന് പിന്നാലെ നാദാപുരം സ്റ്റാന്റില്‍ വച്ച് ജീവനക്കാര്‍ പരസ്പരം പോര് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് നടപടി സ്വീകരിച്ചത്.
ആനക്കലിക്ക് കാരണം ലേസർ ലൈറ്റെന്ന് ക്ഷേത്രസമിതി; തിടമ്പ് കൈവിടാതെ ആനപ്പുറത്തിരുന്ന കേശവൻ നമ്പൂതിരിക്ക് ആദരം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]