
തിരുവനന്തപുരം: പീച്ചിയിലെ കേരള വനം വികസന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) മുൻ ഡയറക്ടറും വിഖ്യാത ജന്തുശാസ്ത്രജ്ഞനുമായ ഡോ. കെ എസ് എസ് നായർ( കെ സദാശിവൻനായർ–87) അന്തരിച്ചു. ശാസ്തമംഗലം മംഗലം ലെയിൻ ‘സാകേതി’ലായിരുന്നു താമസം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിൽ. കാനഡയിലെ പ്രശസ്തമായ ഗുൾഫ് യൂണിവേഴ്സിറ്റിയിൽ എൻവയൺമെന്റൽ ബയോളജി വിഭാഗം അധ്യാപകനായിരുന്നു.
ഡോ. കെ എസ് എസ് നായർ 1976 ലാണ് കെഎഫ്ആർഐയിൽ ജോലിയിൽ പ്രവേശിക്കുന്നത്. കെഎഫ്ആർഐയിൽ എന്റമോളജി(കീടശാസ്ത്രം) വിഭാഗം മേധാവിയായും പ്രവർത്തിച്ചു. ഇന്റർനാഷണൽ യൂണിയൻ ഫോർ ഫോറസ്റ്റ് റിസർച്ച് ഓർഗനൈസേഷന്റെ (ഐയുഎഫ്ആർഒ) ചെയർമാനായി ഇന്ത്യയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ‘ട്രോപ്പിക്കൽ ഫോറസ്റ്റ് ഇൻസെക്ട് പെസ്റ്റ്’ എന്ന ഗ്രന്ഥം കീടശാസ്ത്ര ഗവേഷണ രംഗത്തെ ആധികാരിക പഠനഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. സതി നായരാണ് ഭാര്യ. മക്കൾ: ഡോ. ഗീത നായർ(ദുബായ്) എസ് വിജയകുമാർ (ഫ്രാൻസ്) മരുമക്കൾ: ഡോ.ഉണ്ണികൃഷ്ണവർമ (ദുബായ്) ബിന്ദുനായർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]