
കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രം കത്തിച്ചതിനെതിരെ എസ്കെഎസ്എസ്എഫ്. പത്രം കത്തിച്ച നടപടി പ്രതിഷേധാർഹമാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. സുപ്രഭാതം ദിനപത്രത്തിന്റെ വായനക്കാർ ഏതെങ്കിലും പ്രത്യേക വിഭാഗക്കാർ മാത്രമല്ലെന്നും എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരുണ്ടെന്നും എസ്കെഎസ്എസ്എഫ് വ്യക്തമാക്കി. സുപ്രഭാതം ആരംഭിച്ചതിന് ശേഷം മൂന്നാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എല്ലാ ജനാധിപത്യ പാർട്ടികളുടെയും വാർത്തകൾ നൽകാറുണ്ട്. തെരഞ്ഞെടുപ്പ് സമയം പാർട്ടികളുടെ പരസ്യങ്ങളും നൽകാറുണ്ട്. എല്ലാ പത്രങ്ങളും സ്വീകരിക്കുന്ന മാർഗമാണിതെന്നും കുറിപ്പിൽ പറഞ്ഞു.
സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകർക്കാനുള്ള നീക്കം മാത്രമായേ ഇത്തരം നടപടികളെ കാണാനാകൂ. സുപ്രഭാതത്തെ സാമ്പത്തികമായി തകർക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്. ഇത് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാകാണമെന്നും ഇത്തരം ഹീന പ്രവൃത്തികൾ നടത്തുന്ന സാമൂഹ്യദ്രോഹികളെ കരുതിയിരിക്കണമെന്നും എസ്എസ്എസ്എഫ് പറഞ്ഞു.
Last Updated Apr 20, 2024, 9:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]