
ആരോഗ്യ ഇൻഷുറൻസ് ചട്ടങ്ങളിൽ മാറ്റം വരുത്തി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഒഴിവാക്കിയിരിക്കുകയാണ് ഐആര്‍ഡിഎഐ. ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളി എടുക്കാം. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.
ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. മുൻപ് 65 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാൻ സാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ പ്രായപരിധി നീക്കിയതോടെ ഏത് പ്രായക്കാർക്കും അപേക്ഷിക്കാം. ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നല്കാന് കമ്പനികള്‍ക്കൂ ബാധ്യതയുണ്ടെന്ന് ഐആര്‍ഡിഎ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഇൻഷുറൻസ് കമ്പനികള്‍ക്ക് ഇത്രത്തിലുള്ളവർക്ക് പ്രത്യേക പോളികള്‍ ഡിസൈന്‍ ചെയ്യാം.
ഹെല്‍ത്ത ഇന്‍ഷുറന്‍സ് വെയ്റ്റിങ് പിരിയഡ് 48 മാസത്തില്‍നിന്നു 36 മാസമായി കുറയ്ക്കാനും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, 36 മാസത്തിനു ശേഷം, പോളിസി എടുക്കുന്ന സമയത്തെ രോഗത്തിനും ഇന്‍ഷുറന്‍സ് നല്‍കണം. നേരത്തെയുണ്ടായിരുന്ന രോഗമാണെന്ന പേരില്‍ ഈ കാലയളവിനു ശേഷം കമ്പനിക്കു ക്ലെയിം നിരസിക്കാനാവില്ല. കാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗം, എയ്ഡ്സ് എന്നിവ ഉള്ളവര്‍ക്ക് പോളിസി നല്കുന്നതില് നിന്നു ഇൻഷുറൻസ് കമ്പനികള്‍ക്ക് ഒഴിവാകാനാകില്ലെന്നും ഐആര്‍ഡിഎ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു
Last Updated Apr 20, 2024, 5:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]