
പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്നാണ് ഉപചാരം ചൊല്ലിയത്. 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാർ എഴുന്നെള്ളിപ്പ് ആരംഭിച്ചത്.
മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന എന്നു വാക്ക് നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു. ആനകൾ തുമ്പി ഉയർത്തി പരസ്പരം അഭിവാദ്യം ചെയ്തു. രാത്രി ഉത്രംവിളക്കു കൊളുത്തി ഭക്തർ കൊടിയിറക്കുന്നതോടെ പൂരത്തിന് ഔദ്യോഗിക സമാപ്തിയാകും.
Story Highlights : Thrissur pooram 2024 upacharam chadangukal
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]