
ഏഷ്യാ പര്യടനത്തിനാണ് ട്രാവൽ വ്ളോഗർമാരായ സ്പാനിഷ് ദമ്പതികൾ പുറപ്പെട്ടത്. ശ്രീലങ്കയും ബംഗ്ലദേശും പാകിസ്താനും സന്ദർശിച്ച് മാർച്ചിൽ ഇന്ത്യയിലെത്തിയ ദമ്പതികൾ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണ്. ജാർഖണ്ഡിലെത്തിയ ദമ്പതിമാർ രാത്രിയിൽ വിശ്രമിക്കാനാണ് ദുംകയിൽ തങ്ങിയത്. എന്നാൽ ഏഴ് പേരടങ്ങിയ സംഘം ഇവരുടെ ടെൻ്റിലെത്തുകയും ഉപദ്രവിക്കുകയും കൂട്ടബലാത്സംഘത്തിന് ഇരയാക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സുള്ള യുവതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിവരം പങ്കുവെച്ചതോടയാണ് വിവരം പുറംലോകമറിഞ്ഞത്. ദുംകയിൽ വെച്ച് ദമ്പതികൾ അനുഭവിച്ച യാതനകളെക്കുറിച്ച് 59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അക്രമികളുടെ ചിത്രവും വീഡിയോയിൽ കാണിക്കുന്നുണ്ട്.
ഈ ദുരന്ത കഥ ഇവിടെ പര്യവസാനിക്കുന്നു എന്നും തങ്ങൾ യാത്ര തുടരുമെന്നും പറഞ്ഞാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. “മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്നവരാണ് ഞങ്ങൾ. ഈ സംഭവം ഞങ്ങളുടെ ജീവിതത്തെ ബാധിച്ചു. എന്നാൽ ഇതുകാരണം ഞങ്ങളുടെ പദ്ധതികളൊന്നും മാറില്ല. നിർഭാഗ്യകരമായ ഒരു സംഭവം ജീവിതത്തിലുണ്ടായാൽ അതിനെ നേരിടാനും കരുത്തരായി മുന്നോട്ട് പോകുന്നതെങ്ങനെയെന്നും നാം അറിഞ്ഞിരിക്കണം”- ഇരുവരും പറഞ്ഞു.
Read Also:
കുറേയധികം തവണ തന്നെ മർദ്ദിക്കുകയും കത്തിമുനയിൽ നിർത്തിയതായും ഭർത്താവ് വീഡിയോയിൽ പറയുന്നുണ്ട്. “എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. അവൾ മരിച്ചെന്നാണ് ഞാൻ കരുതിയത്. എന്നാൽ കുറ്റിക്കാടിനുള്ളിൽ നിന്ന് അവൾ പുറത്തേക്ക് വന്നപ്പോൾ എനിക്കുണ്ടായ സന്തോഷവും സമാധാനവും പറഞ്ഞു പ്രതിഫലിപ്പിക്കാനാവില്ല. അവളെ സംരക്ഷിക്കാൻ വേണ്ടിയൊന്നും ചെയ്യാൻ എനിക്കായില്ല. അവർ ഞങ്ങളുടെ സാധനങ്ങളൊന്നും മോഷ്ടിച്ചില്ല. അവളെ റേപ്പ് ചെയ്യുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം.”
സംഭവത്തിന് ശേഷം ആശുപത്രിയിലേക്ക് പോയ ദമ്പതിമാരെ കുറച്ച് പരിശോധനകൾക്ക് ശേഷം ഒരു റൂമിലാക്കി. “ജനലുകൾ തകർന്ന, നിറയെ കൊതുകുകളുള്ള മുറിയായിരുന്നു അത്. അവിടെയുള്ളതിൽ ഏറ്റവും നല്ല മുറിയാണ് ഞങ്ങൾക്ക് തന്നത്. ശരിക്കും അവിടെയെന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. പൊലീസ് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ഗൗരവമായെടുക്കുമോ എന്നു പോലും അറിയില്ലായിരുന്നു. അതിനാൽ ഞങ്ങളെല്ലാം റെക്കോർഡ് ചെയ്തു”- സ്പാനിഷ് ദമ്പതിമാർ പറഞ്ഞു.
Story Highlights : Spanish travel vlogger ‘raped’ in Jharkhand releases a video sharing the traumatic incident
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]