

First Published Apr 20, 2024, 11:20 AM IST
രാജ്യത്തൊട്ടാകെ ആരാധകരുള്ള ഒരു തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴകത്തെ നിരവധി ഹിറ്റുകളുള്‍പ്പെട്ട ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സും രാജ്യത്തൊട്ടാകെയുള്ള ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. എല്‍സിയുവിലെ ഓരോ പുതിയ പ്രൊജക്റ്റും സിനിമാ ആരാധകര്‍ കാത്തിരിക്കുന്നതാണ്. നിലവില്‍ ഒരു ഹ്രസ്വ ചിത്രമാണ് സിനിമാറ്റിക് യൂണിവേഴ്സില് നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
നടൻ നരേനാണ് നേരത്തെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില് ഉള്‍പ്പെടുത്തി ഹ്രസ്വ ചിത്രം ഒരുങ്ങുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യം കാളിദാസ് ജയറാമും സ്ഥിരീകരിച്ചിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ആ എല്‍സിയുവിന്റെ തുടക്കം എങ്ങനെയാണ് എന്നാണ് ഹ്രസ്വ ചിത്രത്തില്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തുക. ഇത് വൈകാതെ റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് എതിരെ നടത്തുന്ന പോരാട്ടം പ്രമേയമായിട്ടുള്ളതാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. കൈതി, വിക്രം, ലിയോയടക്കം ഉള്‍പ്പെടുന്നതാണ് സിനിമാറ്റിക് യൂണിവേഴ്സ്, കാര്‍ത്തി, സൂര്യ, കമല്ഹാസൻ, ഫഹദ്, വിജയ് സേതുപതി, വിജയ് എന്നീ നടൻമാരും ഇതില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. നിലവില്‍ ലോകേഷ് കനകരാജ് ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ തിരക്കിലാണെന്നും അര്‍ജുൻദാസ്, നരേൻ, കാളിദാസ് ജയറാം തുടങ്ങിയവര്‍ വേഷമിടുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. തൃഷ വിജയ്യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നതിനാല് ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്യുടെ നായികയായി തൃഷ എത്തിയത്. വിജയ്യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.
Last Updated Apr 20, 2024, 11:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]