ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ പലപ്പോഴും മുൻവിധികൾ വരാറുണ്ട്. സിനിമ എന്താണ് അതിന്റെ ഭാവി എന്താണ് എന്നതെല്ലാം ഈ ചർച്ചകളിൽ ഉണ്ടാകും.
എന്നാൽ ഇവയെല്ലാം മാറ്റി മറിക്കുന്ന പ്രകടനങ്ങൾ കാഴ്ചവച്ച സിനിമകളും ധാരാളമാണ്. അത്തരത്തിലൊരു സിനിമയായിരുന്നു ധുരന്ധർ.
രൺവീർ സിംഗ് നായകനായി എത്തിയ ചിത്രം പേരിന്റെ പേരിൽ ദുരന്തം എന്ന് പലരും വിധിയെഴുതിയ ചിത്രം പക്ഷേ തിയറ്ററിൽ എത്തിയപ്പോൾ കഥകൾ മാറി. വിമർശിച്ചവരെ കൊണ്ട് തന്നെ ധുരന്ധർ കയ്യടിപ്പിച്ചു.
ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം രണ്ട് ദിവസം മുൻപ് റിലീസ് ചെയ്തിരുന്നു. ആദ്യഭാഗത്തെ പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ധുരന്ധർ 2 ഇതുവരെ എത്ര രൂപയുടെ കളക്ഷൻ നേടി എന്ന വിവരങ്ങളും പുറത്തുവരികയാണ്. ട്രാക്കിംഗ് സൈറ്റായ സ്കിനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 359.39 കോടി രൂപയാണ് ധുരന്ധർ 2ന്റെ കളക്ഷൻ.
റിലീസ് ചെയ്ത് രണ്ട് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യയിലെ ഗ്രോസ് 269.39 കോടി, ഓവർസീസ് 90 കോടി എന്നിങ്ങനെയും ചിത്രം നേടിയിട്ടുണ്ട്.
ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധർ. അദ്ദേഹം തന്നെയാണ് രചനയും നിർവഹിച്ചത്.
സ്പൈ ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിലെ പ്രധാന ഘടകം രൺവീർ സിംഗ് എന്ന നടന്റെ പ്രകടനമാണ്. ധുരന്ധറായുള്ള കരിയർ ബെസ്റ്റ് പ്രകടനമാണ് രൺവീർ കാഴ്ചവച്ചിരിക്കുന്നത്.
രൺവീർ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
സാറ അർജുൻ ആണ് നായിക വേഷത്തിൽ എത്തിയിരിക്കുന്നത്. 250 മുതൽ 275 കോടി വരെയാണ് ധുരന്ധർ 2ന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

