തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍. സിപിഎമ്മിന്റെ വീഴ്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല.
കേരളത്തിലെ 140 മണ്ഡലങ്ങളിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് പോലും ജനങ്ങള്‍ക്കിടയിലുള്ള ഈ ആവശ്യം ഞാന്‍ നേരിട്ടറിഞ്ഞിരുന്നു.
ഒരു സിപിഎം എംഎല്‍എയ്ക്ക് വോട്ട് നല്കാന് എന്ത് ലോജിക്കാണ് വോട്ടര്‍മാര്‍ക്ക് മുന്നിലുള്ളത്? ത്രിപുരയിലും ബംഗാളിലും മാറ്റം പെട്ടെന്ന് സംഭവിച്ചതാണ്. സമാന തെരഞ്ഞെടുപ്പാണ് കേരളത്തില്‍ ഇക്കുറി നടക്കുന്നത്.
എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടികളാണ്, രണ്ട് മുന്നണികളും ഒന്നാണ് എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ചില സീറ്റുകളില്‍ ബിജെപിയെയും എന്‍ഡിഎയും ജനങ്ങള്‍ ജയിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

