
90 മിനിറ്റ്,സിനിമ ബുക്കിംഗ് ആപ്പുകൾ നിശ്ചലം. പിന്നീട് നടന്നത് ചരിത്രമായിരുന്നു. മുൻപൊരിക്കലും സംഭവിക്കാത്ത അത്ഭുതം സംഭവിച്ചത് എമ്പുരാൻ ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ് തുടങ്ങിയ നിമിഷമായിരുന്നു. കണ്ണു ചിമ്മി വെട്ടിയപ്പോഴേക്കും എമ്പുരാന്റെ ടിക്കറ്റ് കിട്ടാതെ നിരാശരായി മോഹൻലാൽ ,എമ്പുരാൻ ആരാധകർ. ഈ റെക്കോർഡ് സർപ്രൈസായിരുന്നില്ലെന്ന് ഫിയോക്ക് എക്സിക്യൂട്ടീവ് മെമ്പറും ഷേണായ്സ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ സുരേഷ് ഷേണായ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
ഇത് ഒട്ടും സർപ്രൈസിങ്ങല്ല
എമ്പുരാന്റെ പ്രീ ബുക്കിംഗ് ഒട്ടും സർപ്രൈസിങ്ങ് അല്ലായിരുന്നു, പക്ഷെ ഞങ്ങൾ അത് വളരെ വിസ്മയത്തോടെയാണ് കാണുന്നത്. ലൂസിഫറിന് ശേഷം എമ്പുരാൻ എന്നത് തന്നെയാണ് ഈ സിനിമയ്ക്കുള്ള പ്രത്യേകതയായി സിനിമ ആരാധകർ കാണുന്നതായി തോന്നുന്നത്.ഇത് കേരളത്തിലല്ല സൗത്ത് ഇന്ത്യയിൽ ഒരു റെക്കോർഡായി തീർന്നുവെന്ന് കരുതുന്നു. തിയേറ്ററിന്റെയും സ്ക്രീനിന്റെയും എണ്ണം കൂടുതലാണ്. ഇത് മലയാള സിനിമയുടെ ഒരു ഉണർവ് തന്നെയാണ്.എമ്പുരാൻ എന്ന സിനിമയോടുള്ള വിശ്വാസമാണ് ഇങ്ങനെ സംഭവിക്കാൻ കാരണം. മറ്റൊരു സിനിമയ്ക്കും സംഭവിക്കാത്തത്, ഞങ്ങളുടെയൊക്കെ പ്രതീക്ഷകൾക്കപ്പുറമാണ് ഇവിടെ സംഭവിച്ചത്. അത് എമ്പുരാൻ ഇവിടെ ഉണ്ടാക്കിയെടുത്ത ഹൈപ്പും ഒപ്പം സിനിമ ആരാധകരുടെ ഉത്കണ്ഠയുമാണ്.
ഇനിയും പത്തു ഷോ കൂട്ടിയാൽ…
എന്നും നല്ല സിനിമകളുടെ കൂടെ ഉണ്ടാവാറുണ്ട് മലയാളി സിനിമ പ്രേക്ഷകർ. ഇതിന് മുൻപും ആദ്യ ദിവസങ്ങളിൽ മികച്ച പ്രതികരണം നേടിയ സിനിമകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇത് ഒരു അത്ഭുതമാണ്. സിനിമ റിലീസിന് എത്താൻ ഒരാഴ്ച ഉണ്ടാവുമ്പോൾ ടിക്കറ്റ് ഓപ്പൺ ആവുമ്പോൾ മിനിറ്റുകൾ കൊണ്ട് ഫിൽ ആവുന്നു. ഇനിയൊരു പത്തു ഷോ കൂടി ധൈര്യമായി കൂട്ടിയിട്ടാൽ അതും നിമിഷ നേരം കൊണ്ട് വിറ്റുപോകുമെന്ന് നമുക്ക് ഉറപ്പാണ്. അത്രയും ആത്മവിശ്വത്തോടെ നമുക്ക് പറയാൻ സാധിക്കുന്നുവെങ്കിൽ ആ സിനിമയുടെ പേര് എമ്പുരാൻ എന്നായത് കൊണ്ടാണ്. ഇനിയും ഇതുപോലെയുള്ള നല്ല സിനിമകൾ സംഭവിക്കട്ടെ,ഞങ്ങളും അതിന് വേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് ക്വാണ്ടിറ്റിയല്ല വേണ്ടത് ക്വാളിറ്റിയാണ് വേണ്ടത്. മലയാള സിനിമയ്ക്ക് നല്ലൊരു മാറ്റം സംഭവിക്കണം.
ആദ്യദിനം കോടികൾ വാരും
ഫസ്റ്റ് ഡേ ബുക്കിംഗ് ഈ രീതിയിൽ പോകുകയാണെങ്കിൽ ഇരുപത് മുതൽ മുപ്പത് കോടിയുടെ ബിസിനസ് സംഭവിക്കാൻ സാധ്യതയുണ്ട്. സ്ക്രീൻ എണ്ണവും ബുക്കിങ്ങിന്റെ തീവ്രത കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.
എമ്പുരാന് ശേഷം
എമ്പുരാന് ശേഷം എന്ത് സംഭവിക്കുമെന്നത് ഞങ്ങളും ഉറ്റുനോക്കുന്നു. നല്ല സിനിമകൾ സംഭവിച്ചാൽ വാണിജ്യപരമായ നേട്ടം സംഭവിക്കും. അതാണ് ഞങ്ങളും ആഗ്രഹിക്കുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]