
കുട്ടികളെ പീഡിപ്പിക്കുന്നത് അമ്മയ്ക്ക് അറിയാമെന്ന് സുഹൃത്ത്; പ്രതി ചേർത്തേക്കും; സഹപാഠിയെ കൊണ്ടുവരാനും നിർബന്ധിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പെരുമ്പാവൂരിലെ കുറുപ്പംപടിയിൽ സ്കൂൾ വിദ്യാർഥികളായ കുട്ടികളുടെ അമ്മയെയും പ്രതി ചേർത്തേക്കും. കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് അറസ്റ്റിലായ പ്രതി അയ്യമ്പുഴ കട്ടിങ് മഠത്തിപ്പറമ്പില്‍ ധനേഷ് കുമാർ പൊലീസിനു മൊഴി നൽകിയതായാണു വിവരം.
അമ്മയുടെ സുഹൃത്ത് എന്ന നിലയിൽ, ഇവർ താമസിക്കുന്ന വീട്ടിൽ എത്തിയാണ് പ്രതി പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്. 2023 മുതല്‍ പീഡിപ്പിച്ചിരുന്നെന്നും ഇയാൾ മൂത്ത കുട്ടിയുടെ മുഖത്ത് അടിക്കുക ഉൾപ്പെടെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഭർത്താവ് മരിച്ച ശേഷമാണു ധനേഷ് കുമാറുമായി കുട്ടികളുടെ അമ്മ സൗഹൃദത്തിലാകുന്നത്. ലോറി, ടാക്സികൾ ഓടിച്ചിരുന്ന പ്രതി ശനി, ഞായർ ദിവസങ്ങളിൽ ഇവരുടെ വീട്ടിലെത്തുകയും കുട്ടികളെ പീഡിപ്പിക്കുകയും പതിവായിരുന്നു.
ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അമ്മയുടെ മൊബൈലിൽ മൂത്ത കുട്ടിയുടെ സഹപാഠിയുടെ ചിത്രം കണ്ട പ്രതി, ഈ കുട്ടിയെ കൂടി വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാന്‍ മൂത്ത കുട്ടിയെ നിർബന്ധിച്ചിരുന്നു. കുട്ടി ഇക്കാര്യം സഹപാഠിയെ അറിയിച്ചത് അധ്യാപിക കൂടിയായ സഹപാഠിയുടെ മാതാവ് കണ്ടതാണ് പ്രതി കുടുങ്ങാൻ കാരണം. അധ്യാപിക ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.