
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
സേമിയ കൊണ്ട് കിടിലൻ ഫ്രൂട്ട് സാലഡ് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
സേമിയ 1 കപ്പ്
കസ്റ്റർഡ് പൗഡർ 3 ടേബിൾ സ്പൂൺ (വാനില ഫ്ലാവർ )
സബൂൺ അരി 1/2 കപ്പ്
പാൽ 1 ലിറ്റർ
പഞ്ചസാര 1 കപ്പ്
മിൽക്ക് മെയ്ഡ് 1/4 കപ്പ്
ഫ്രൂട്ട്സ് 1 കപ്പ് (ആപ്പിൾ, റോബസ്റ്റ് പഴം, മുന്തിരി )
ക്രഷ് ചെയ്ത നട്സ് ബദാം, അണ്ടി പരിപ്പ് (1/4 കപ്പ് )
നെയ്യ് 1 ടേബിൾ സ്പൂൺ
തയ്യാറുക്കുന്ന വിധം
ഒരു പാനിൽ 2ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ക്യാരമാലിസ്ഡ് ചെയ്യുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഫ്രൂട്ട്സ് ചേർത്ത് മിക്സ് ചെയ്തിട്ട് മാറ്റി വയ്ക്കുക. ശേഷം ഒരു പാനിൽ നെയ്യൊഴിച്ചു സേമിയ വറുത്തെടുക്കാം. പിന്നീട് 1 ലിറ്റർ പാൽ ഒഴിച്ച് കുറുക്കി എടുക്കുക. ശേഷം കഴുകി കുതിർത്തു വച്ച സാബൂൺ അരി ചേർത്ത് ചെറുത്തീയിലിട്ടു 10 മിനിറ്റോളം വേവിക്കുക. ശേഷം കസ്റ്റർഡ് പൌഡർ കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്തിട്ട് കുറുകി കൊണ്ടിരിക്കുന്ന പാൽ മിശ്രതത്തിലേക്കു ഒഴിക്കുക.പിന്നീട് പഞ്ചസാരയും ചേർത്ത് 5 മിനിറ്റോളം ഇളക്കുക.
ഇനി ഗ്ലാസ്സിലേക്ക് സെർവ്വ് ചെയ്യാം. ആദ്യം ക്യാരമാലിസ്ഡ് ചെയ്തു വച്ച ഫ്രൂട്ട്സ് പിന്നീട് ക്രഷ് ചെയ്തു വച്ച നട്സ്, മിൽക്ക്മെയ്ഡ്, മുകളിലായിട്ടു സേമിയ കസ്റ്റർഡ് മിശ്രിതം ഒഴിക്കുക.ഫ്രൂട്ട്സും നട്സും മുകളിലിട്ട് അലങ്കരിക്കാം.
ഹെൽത്തി ഉലുവ ചീര തോരൻ തയ്യാറാക്കാം; റെസിപ്പി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]