
മലപ്പുറം : എടപ്പാളിൽ നിക്ഷേപകരിൽ നിന്ന് പണവും സ്വർണവും വാങ്ങി കോടികൾ തട്ടിപ്പ് നടത്തിയ പരാതിയിൽ ജ്വല്ലറി ഉടമകളിൽ രണ്ടു പേർ അറസ്റ്റിൽ. അയിലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേർ ഒളിവിലാണ്.
ഇവർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായിട്ടാണ് വിവരം. ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും ഡെപ്പോസിറ്റായി സ്വീകരിച്ച് ലാഭം കൊടുക്കാതെയും സ്വർണവും പണവും തിരിച്ചു നൽകാതെ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.
കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ കൈ നീട്ടി വാങ്ങി അങ്ങോട്ട് വച്ചില്ല, ആ കൈ തന്നെ കൈക്കൂലിയിൽ കുരുക്കായി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]