
മാവേലിക്കര: സൂര്യാഘാതമേറ്റ് കർഷകൻ മരിച്ചു. തെക്കേക്കര വരേണിക്കൽ വല്ലാറ്റ് വീട്ടിൽ പ്രഭാകരൻ (73) ആണ് മരിച്ചത്. ബുധൻ ഉച്ചയോടെയാണ് മരിച്ചതെന്ന് കരുതുന്നു. കുറത്തികാട് പാടശേഖരത്തിലെ ചിറക്ക് സമീപം പ്രഭാകരന് നെൽകൃഷിയുണ്ട്. കൃഷി നോക്കാനായി രാവിലെ ഏഴരയുടെ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാർ പറയുന്നു. രാത്രി ആയിട്ടും കാണാതായതോടെ പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പാടശേഖരത്തിൽ നടത്തിയ പരിശോധനയിൽ രാത്രി 8.40ന് പാടത്ത് വീണ നിലയിൽ കണ്ടെത്തി. പ്രഭാകരന്റെ സ്കൂട്ടർ മറിഞ്ഞ് ശരീരത്തിൽ വീണ നിലയിലായിരുന്നു. ശരീരമാസകലം പൊള്ളിയ പാടുകൾ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: പ്രവീഷ്, വിനേഷ്. മരുമകൾ: അശ്വതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]