

ഉത്തരവിനെതിരെ കെജിഎംഒഎ അടക്കമുള്ള സംഘടനകള്‍ രംഗത്ത് ; ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഏർപ്പെടുത്തിയ സാമൂഹ്യമാധ്യമ വിലക്ക്: വിവാദ ഉത്തരവ് പിന്‍വലിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. ജീവനക്കാര്‍ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ നടത്താന്‍ പാടില്ലെന്നും യുട്യൂബ് ചാനല്‍ ഉണ്ടാകരുതെന്നുമായിരുന്നുമായിരുന്നു ഈ മാസം 13ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
ഉത്തരവിനെതിരെ കെജിഎംഒഎ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും ഉത്തരവ് തിരുത്തണമെന്നും ആവശ്യം ശക്തമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പെരുമാറ്റച്ചട്ടമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തില്‍ അനുമതി നല്കുമ്പോള് ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. പോസ്റ്റുകള്‍ക്കും മറ്റും പരസ്യവരുമാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇതു കണ്ടെത്തുക പ്രായോഗികമല്ലെന്നും അപേക്ഷകള്‍ സ്ഥാപന, ജില്ലാതലത്തില്‍തന്നെ നിരസിക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]