

വ്യാജ പരാതി തയ്യാറാക്കി ചങ്ങനാശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമം ; അംഗങ്ങളുടെ കള്ള ഒപ്പിട്ട് സൂപ്രണ്ടിനെതിരെ ഡി എം ഒയ്ക്ക് പരാതി ; വ്യാജ പരാതിയിൽ മേൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ ജി എൻ എ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടും കെ ജി എൻ എ അംഗവുമായ രാജേശ്വരിയ്ക്ക് എതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ വ്യാജ പരാതിയിൽ മേൽ കെ ജി എൻ എ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു.
14 പേര് ഒപ്പിട്ട് നൽകിയ രീതിയിൽ ആണ് പരാതി ഡി എം ഒയ്ക്ക് കൊടുത്തിരിക്കുന്നത്. അതിൽ നാല് പേര് കെ ജി എൻ എ അംഗങ്ങൾ ആണ്. അവർ പോലുമറിയാതെ അവരുടെ പേരിൽ കള്ള ഒപ്പിട്ടാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്. അത് പ്രഥമ ദൃഷ്ടിയിൽ തന്നെ ബോധ്യപ്പെട്ടതാണ്. അനുവാദമില്ലാതെ തങ്ങളുടെ പേരും കള്ള ഒപ്പുമിട്ട് നഴ്സിംഗ് സൂപ്രണ്ടിനെ അപമാനിക്കുവാൻ വേണ്ടി ചിലർ നടത്തിയ ശ്രമങ്ങൾ ആണ് ഇതിന് പിന്നിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്നും കുറ്റക്കാർക്ക് എതിരെ മാതൃകപരമായ ശിക്ഷ നൽകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കെ ജി എൻ എ അംഗങ്ങളായ നഴ്സിംഗ് ഓഫീസർമാർ സംഘടനയ്ക്ക് പരാതി എഴുതി നൽകുകയും അതിൻ പ്രകാരം ചങ്ങനാശ്ശേരി ഗവ.ജനറൽ ആശുപത്രിയിൽ കെ ജി എൻ എ യുടെ നേതൃത്വത്തിൽ 19/03/24 രാവിലെ 9 ന് പ്രതിഷേധ യോഗം നടന്നു.
ജില്ലാ പ്രസിഡന്റ് സ. ബിന്ദുബായി വി ജി, ജില്ലാ സെക്രട്ടറി സ. സിന്ധു കെ വി, ജില്ലാ വൈസ് പ്രസിഡന്റ് സ. റസീന കെ എച്ച് എന്നിവർ സംസാരിച്ചു. ശേഷം ആശുപത്രി ആർ എം ഒ യെ നേരിൽ കണ്ട് സംസാരിക്കുകയും ഇത് അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ടു സംഘടന പരാതി നൽകുകയും ചെയ്തു.
വ്യാജ പരാതി തയ്യാറാക്കി നഴ്സിംഗ് സൂപ്രണ്ടിനെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമിച്ചവരെ കണ്ടെത്തി അവർക്ക് അർഹമായ ശിക്ഷ നല്കാത്ത പക്ഷം ഈ പരാതിയ്ക്കെതിരെ ജില്ലാ പോലീസ് മേധാവി, ആരോഗ്യവകുപ്പ് മേലധികാരികൾ എന്നിവരെ നേരിൽ കണ്ട് പരാതി നൽകുന്നതും. കുറ്റക്കാരെ കണ്ടെത്തുന്നത് വരെ കെ ജി എൻ എ യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കുന്നതാണെന്നും അറിയിച്ചു .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]