

കാസര്‍ഗോഡ് നിരോധിത നോട്ട് പിടികൂടി; കണ്ടെത്തിയത് 7 കോടിയോളം രൂപയുടെ 2000ന്റെ നോട്ടുകള്‍: വീടിന്റെ പൂജാമുറിയിൽ ചാക്കിൽ കെട്ടിവച്ചനിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്.
സ്വന്തം ലേഖകൻ
കാസര്‍ഗോഡ് : അമ്പലത്തറയില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച രണ്ടായിരത്തിന്റെ 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് പിടികൂടി.
അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വീട്ടില്‍ നിന്നാണ് വ്യാജ കറന്‍സി പിടികൂടിയത്. വീട് ഒരു വര്‍ഷമായി പാണത്തൂര്‍ പനത്തടി സ്വദേശി അബ്ദുള്‍ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു.
അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് വൈകിട്ട് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. വീട്ടിലെ പൂജാമുറിയിലും ഹാളിലുമായി ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരിശോധനയില്‍ ആദ്യം കുറച്ച് നോട്ടുകള്‍ മാത്രമായിരുന്നു ഹാളില്‍ നിന്ന് പോലീസിന് ലഭിച്ചത്. പിന്നീട് പൂജാമുറിയില്‍ നടത്തിയ തുടര്‍പരിശോധനയിലാണ് ബാക്കിയുള്ള നോട്ടുകള്‍ കണ്ടെത്തിയത്. പ്രതിയ്ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]