
കോട്ടയം: കോട്ടയത്ത് നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തി. കോട്ടയം അയ്മനം കല്ലുമട ഭാഗത്ത് കോട്ടമല വീട്ടിൽ മിഥുൻ തോമസ്, വൈക്കം ഉല്ലല മോസ്കോ റോഡ് ഭാഗത്ത് രാജ്ഭവൻ വീട്ടിൽ അക്കു എന്ന് വിളിക്കുന്ന അഖിൽരാജ് എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്ന് കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മിഥുൻ തോമസിനെ ഒന്‍പതു മാസത്തേക്കും, അഖിൽരാജിനെ ആറുമാസ കാലയളവിലേക്കുമാണ് നാടുകടത്തിയത്.
മിഥുൻ തോമസിന് ചങ്ങനാശ്ശേരി സ്റ്റേഷനില്‍ അടിപിടി, കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ കേസുകളും, അഖിൽരാജിന് വൈക്കം സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Mar 20, 2024, 8:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]