
തെലങ്കാന: വാറങ്കലില്‍ ഐസ്ക്രീമില് ശുക്ലം കലര്‍ത്തി വില്‍പ്പന നടത്തിയെന്ന ആരോപണത്തില്‍ കച്ചവടക്കാരന് കസ്റ്റഡിയില്‍. രാജസ്ഥാന് സ്വദേശിയായ കലുറാം കുര്‍ബിയ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി കാണിച്ചെന്ന കുറ്റമാണ് നിലവില്‍ ഇയാള്‍ക്കെതിരെ ചുമത്തിയത്. കടയിലെ ഐസ്ക്രീം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം പുറത്തുവന്ന ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ മാനസികനില പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് പൊതുസ്ഥലത്ത് വച്ച് സ്വയംഭോഗം ചെയ്യുകയും ഐസ്ക്രീമില് ശുക്ലം കലര്‍ത്തുകയും ചെയ്യുന്നുവെന്ന തരത്തില്‍ ഇയാളുടെ വീഡിയോ പ്രചരിച്ചത്. നെക്കൊണ്ട മേഖലയിലെ ബാലാജി എന്ന ഐസ്ക്രീം സ്റ്റാളില്‍ ഐസ്ക്രീമില് മൂത്രവും ശുക്ലവും കലര്‍ത്തുന്ന കച്ചവടക്കാരന് എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇത് വൈറലായതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിവരം അറിഞ്ഞ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീഡിയോ പുറത്തുവന്നതോടെ പ്രദേശവാസികളും സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്. നിരവധി മാസങ്ങളായി ഇയാള്‍ പ്രദേശത്ത് ഐസ്ക്രീം കച്ചവടം നടത്തുന്നുണ്ട്. ഇത്തരപ്രവൃത്തി എന്ന് മുതല്‍ തുടങ്ങിയതാണെന്ന് അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Last Updated Mar 20, 2024, 8:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]