
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് രാത്രി നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പാകെ ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് ഡീൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാൻന്റീൻ പ്രവർത്തികയെന്നും അറിയിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാൻറീൻ നേരത്തെ അടയ്ക്കുന്നത് എന്നാണ് വിശദീകരണം. ആരോഗ്യം മോശമാകുന്നത് വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എൻ.ഐ.ടി ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഒപ്പം അർദ്ധരാത്രി പുറത്തുപോകുന്നത് വിദ്യാർഥികളുടെ സുരക്ഷയെയും ബാധിക്കും. അതുകൊണ്ടുതന്നെ 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണം എന്നാണ് നിർദേശം. നിയന്ത്രണം ലംഘിക്കുന്നവർക്ക് സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Last Updated Mar 21, 2024, 12:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]