
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായി ബിസിനസ് ഡീല്‍ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം ശരിയല്ലെന്നും കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.18 കൊല്ലമായി രാഷ്ട്രീയത്തിലുള്ളയാളാണ് താൻ. ഇത്തരം മടിയന്മാരായ രാഷ്ട്രീയ നേതാക്കളെ കുറെ കണ്ടിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാൻ ഇല്ലെന്നും തനിക്ക് വെറെ പണിയുണ്ടെന്നും നുണക്കും അര്‍ധ സത്യങ്ങള്‍ക്കും പിന്നാലെ പോകാൻ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ. എന്നാല്‍, അത് ചെയ്യാതെ ഇങ്ങനെ പുകമുറ ഉണ്ടാക്കാൻ മാത്രമാണ് അവര്‍ക്ക് അറിയുക. അതുകൊണ്ടാണല്ലോ നല്ല ആളുകള്‍ മുഴുവൻ കോണ്‍ഗ്രസിലേക്ക് പോകുന്നതെന്നും ആരോപണങ്ങളില്‍ വിഡി സതീശനെതിരെ നിയമ നടപടിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി മാര്‍ഗ രേഖ ഉടൻ ഇറക്കും. യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെയും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശനം ഉന്നയിച്ചു. ഒരു മത സമൂഹത്തെ പേടിപ്പെടുത്താൻ രണ്ടു മുന്നണികളും ശ്രമിക്കുകയാണെന്നും ഒരു മത സമൂഹത്തിന്റെ വോട്ട് നേടാനുള്ള തെരഞ്ഞെടുപ്പ് അല്ല ഇതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സിഎഎയില്‍ യുഡിഎഫും എല്‍ഡിഎഫും നുണപറയുകയാണ്. വികസനത്തില്‍ മൂന്ന് പാര്‍ട്ടികളും എന്ത് ചെയ്തു എന്നാണ് പരിശോധിക്കേണ്ടത്. ശശി തരൂര്‍ പച്ചക്കളമാണ് പറയുന്നത്. വികസനത്തെക്കുറിച്ച് തരൂര്‍ ഒന്നും പറയുന്നില്ല. വിശ്വ പൗരൻ എന്ന് പറയുന്ന എംപി വരെ ആളുകളെ പേടിപ്പിക്കുകയാണ്. എംപിയായാല്‍ എയിംസ് കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Last Updated Mar 20, 2024, 5:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]