
പത്തനംതിട്ട – കോൺഗ്രസ്, കെഎസ്യു പുനസംഘടനയിൽ എ ഗ്രൂപ്പിനെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായർ യുഡിഎഫ് പത്തനംതിട്ട പാർലമെന്റ് കൺവെൻഷനിൽ നിന്നും മാറി നിന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്..
കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി അധ്യക്ഷൻ, എംഎൽഎ എന്ന നിലകളിൽ പ്രവർത്തിച്ച ശിവദാസൻ നായർ പറഞ്ഞവരെ ഭാരവാഹികളാക്കാഞ്ഞതാണ് ശിവദാസൻ നായരെ ചൊടിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റുമാരുടെ പുനസംഘടനയിൽ പോലും എ ഗ്രൂപ്പ് നേതൃത്വത്തോട് കൂടിയാലോചന നടത്തിയില്ലയെന്നുള്ള ആക്ഷേപം ഉയരുകയാണ്. ശിവദാസൻ നായരുടെ സ്വന്തം മണ്ഡലത്തിൽ പോലും അദ്ദേഹം നൽകിയ പേര് പരിഗണിക്കപ്പെട്ടില്ല.
കെ.എസ് യുപത്തനംതിട്ട ജില്ല പുനസംഘടനയിൽ എ ഗ്രൂപ്പിന് അർഹിച്ച പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. 75 അംഗ ജില്ലാ കമ്മിറ്റിയിൽ ഒരാളെ മാത്രമാണ് ശിവദാസൻ നായർ നൽകിയ പട്ടികയിൽ നിന്ന് വച്ചത്. ശിവദാസൻ നായരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]