
കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനും ഇന്ത്യക്കും പിന്നാലെ ജയത്തോടെ തുടങ്ങി ദക്ഷിണാഫ്രിക്കയും. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 107 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്റെ മറുപടി വെറും 208 റണ്‍സില്‍ അവസാനിച്ചു. 90 റണ്‍സെടുത്ത റഹ്മത്ത് ഷാ മാത്രമാണ് അഫ്ഗാന് നിരയില്‍ പിടിച്ചുനിന്നത്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാനെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും മുന്നേറാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഓപ്പണര്‍മാരായ റഹമാനുള്ള ഗുര്‍ബാസ് 10(14), ഇബ്രാഹിം സദ്രാന് 17(29) എന്നിവര്‍ പെട്ടെന്ന് മടങ്ങി. മൂന്നാമനായി എത്തിയ സെദിഖുള്ള അത്തല്‍ 16(32) റണ്‍സ് മാത്രമാണ് നേടിയത്. ഒരറ്റത്ത് റഹ്മത്ത് ഷാ പൊരുതിയെങ്കിലും പിന്തുണ നല്കാന് ആരുമുണ്ടായില്ല. ക്യാപ്റ്റന്‍ ഹാസ്മത്തുള്ള ഷാഹിദി 0(4), അസ്മത്തുള്ള ഒമര്‍സായി 18(27) എന്നിവരും പെട്ടെന്ന് മടങ്ങി.
മുഹമ്മദ് നബി 8(17), ഗുല്‍ബാദിന്‍ നയീബ് 13(19), റാഷിദ് ഖാന് 18(13), നൂര്‍ അഹമ്മദ് 9(15) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ലുങ്കി എംഗിഡി, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മാര്‍ക്കോ യാന്സന്, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയ റിയാന്‍ റിക്കിള്ടണ് 103(106) ആണ് കളിയിലെ താരം. തെമ്പ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡര് ഡസന്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികളും നേടിയതോടെയാണ് ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലെത്തിയത്.