
.news-body p a {width: auto;float: none;}
കൊച്ചി: മുൻഭാര്യ അമൃത സുരേഷിന്റെ പരാതിയിൽ വഞ്ചനാകുറ്റത്തിന് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തതിന് പിന്നാലെ നടൻ ബാലയ്ക്ക് വീണ്ടും കുരുക്ക്. മുൻപങ്കാളി ഡോ. എലിസബത്ത് ഉദയനാണ് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല ഉപദ്രവിച്ചെന്ന് എലിസബത്ത് ആരോപിച്ചു.
രണ്ടാഴ്ച മുമ്പ് ബാലയും ഭാര്യ കോകിലയും ഒരു തമിഴ് യുട്യൂബ് ചാനലിന് അഭിമുഖം നൽകിയിരുന്നു. ഇതിൽ വിവാഹത്തെ കുറിച്ചടക്കം ഇരുവരും സംസാരിച്ചിരുന്നു. വീഡിയോക്ക് വന്ന കമന്റുകളിലൊന്നിൽ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ബാലയെ എലിസബത്ത് വശീകരിക്കുകയായിരുന്നു എന്നൊരു ആരോപണമുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് എലിസബത്തിന്റെ വെളിപ്പെടുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലയുടെ ഗുണ്ടകളെയും മുമ്പ് നടത്തിയ ഭീഷണികളും ഓർക്കുമ്പോൾ തനിക്കും കുടുംബത്തിനും ഇപ്പോഴും പേടിയാണെന്ന് എലിസബത്ത് പറയുന്നു. ഞങ്ങൾ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എന്നോടൊപ്പം ആയിരുന്നപ്പോൾ തന്നെ അയാൾ മറ്റു സ്ത്രീകൾക്ക് അയച്ച മെസേജുകളും ശബ്ദ സന്ദേശങ്ങളും ഇപ്പോഴും എന്റെ കൈയിലുണ്ട്. അയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാൾ എന്നെ വിവാഹമാല അണിയിച്ചു. വിവാഹം പൊലീസിന്റെ മുന്നിൽ വച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്നം കാരണം 41 വയസിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്ന് അയാളും അയാളുടെ അമ്മയും പറഞ്ഞുവെന്നും എലിസബത്ത് കൂട്ടിച്ചേർത്തു. തനിക്കെതിരെ വന്ന കമന്റിന്റെ സ്ക്രീൻ ഷോട്ടും എലിസബത്ത് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ താൻ നൽകിയ മറുപടിക്കൊപ്പം ചെറിയ കുറിപ്പും എലിസബത്ത് പങ്കുവച്ചിട്ടുണ്ട്.