
തന്റെ ഗര്‍ഭധാരണവും പ്രസവവും അതേക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് വെഡിംഗ് ഫോട്ടോഗ്രാഫറായ ഒരു യുവതി. ഒരു കുഞ്ഞിന്റെ അമ്മയാകുകയെന്ന വലിയ ആഗ്രഹം സഫലീകരിക്കാന്‍ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായതായിരുന്നു യുവതി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് താന്‍ പ്രസവിച്ചത് മറ്റാരുടേയോ കുഞ്ഞിനെയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. പിന്നീട് താന്‍ നൊന്ത് പെറ്റ കുഞ്ഞിനെ അതിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു യുവതി.
ഞെട്ടലും വേദനയും ഒരുപോലെയുണ്ടാക്കുന്ന അനുഭവമാണ് ക്രിസ്റ്റിന മുറെ എന്ന യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചത്. 2023 ഡിസംബറിലാണ് ഗര്‍ഭധാരണത്തിനായി ക്രിസ്റ്റിന ഐ.വി.എഫ്. മാര്‍ഗം സ്വീകരിക്കുന്നത്. ഇതിനായി കോസ്റ്റല്‍ ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റ്സ് എന്ന ഐ.വി.എഫ്. ക്ലിനിക്കിനെ സമീപിച്ചു. വെളുത്തവര്‍ഗക്കാരിയായ അവര്‍, വെളുത്തവര്‍ഗക്കാരനായ ഒരു വ്യക്തിയുടെ ബീജമാണ് ഐ.വി.എഫിനായി സ്വീകരിച്ചത്.
എന്നാല്‍ ക്രിസ്റ്റിന ജന്മം നല്കിയ കുഞ്ഞ് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായിരുന്നു. ഇതോടെ ക്രിസ്റ്റിന ഡി.എന്‍.എ. പരിശോധന നടത്താന്‍ തീരുമാനിച്ചു. പരിശോധനയില്‍ ജന്മം നല്കിയെന്നതൊഴിച്ച് കുഞ്ഞിന് ക്രിസ്റ്റിനയുമായി ബന്ധമൊന്നുമില്ലെന്ന് മനസ്സിലായി. അവന്റെ മാതാപിതാക്കള്‍ വേറെ ആളുകളാണെന്നും ബോധ്യപ്പെട്ടു. ഇതോടെ കുഞ്ഞിനെയഥാര്ഥ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ക്രിസ്റ്റിന തയ്യാറായി. കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ കുഞ്ഞിനെ സ്വീകരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഐ.വി.എഫ്. ക്ലിനിക്കിനുണ്ടായ പിഴവായിരുന്നു ഇങ്ങനെ സംഭവിക്കാന്‍ കാരണം. തന്റെതല്ലാത്ത ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതിന് ക്ലിനിക്കിനെതിരേ പരാതി നല്‍കിയിരിക്കുകയാണ് ക്രിസ്റ്റിന. കുഞ്ഞ് ജനിച്ചപ്പോള്‍ താന്‍ സന്തോഷവതിയായിരുന്നുവെന്നും താന്‍ ജന്മം നല്കിയ കുട്ടി മിടുക്കനായിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ ജനിതകപരമായി ഒരിക്കലും സംഭവിക്കാന്‍ സാദ്ധ്യതയില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് ആദ്യം തെന്ന് മനസ്സിലായെന്നും അതുകൊണ്ടാണ് പരിശോധന നടത്താന്‍ തീരുമാനിച്ചതെന്നും ക്രിസ്റ്റിന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചത് വലിയ പാപമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണതെന്നും ക്രിസ്റ്റിനയുടെ അഭിഭാഷകന് പ്രതികരിച്ചു.