
മുംബയ്: ആക്ഷേപകരമായ ഉള്ളടക്കം നീക്കാത്തതിന് ഓൺലൈൻ സൗജന്യ എൻസൈക്ളോപ്പിഡിയ ആയ വിക്കിപീഡിയയിലെ എഡിറ്റർമാർക്കെതിരെ കേസ്. മറാത്താ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജിയുടെ മകനായ സംഭാജിയെക്കുറിച്ചുള്ള ആക്ഷേപകരമായ ഉള്ളടക്കം നീക്കാത്തതിനാണ് നാല് എഡിറ്റർമാർക്കെതിരെ കേസെടുത്തത്. പത്തോളം ഇമെയിലുകളും നോട്ടീസുകളും നൽകിയിട്ടും അമേരിക്കൻ കമ്പനി അവരുടെ ഉള്ളടക്കത്തിൽ തിരുത്തൽ വരുത്തിയില്ല. ഇതോടെയാണ് മഹാരാഷ്ട്ര സൈബർസെൽ കേസെടുത്തത്.
കാലിഫോർണിയ ആസ്ഥാനമായ വിക്കിമീഡിയ ഫൗണ്ടേഷനാണ് നോട്ടീസുകൾ നൽകിയത്. സന്ദേശം ലഭിച്ചെന്ന ഓട്ടോമാറ്റിക് മറുപടിയല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിഷയം ശ്രദ്ധയിൽ പെട്ടതോടെ നടപടിയിലേക്ക് നീങ്ങാൻ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
വിക്കിപീഡിയയിലെ വിവരങ്ങൾ തെറ്റാണെന്നും ഇത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ വരുത്തുമെന്നും കാണിച്ചാണ് പൊലീസ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. എന്നാൽ കമ്പനി അതിനോട് പ്രതികരിച്ചില്ല. വിക്കി കൗശൽ സംഭാജിയായി വേഷമിടുന്ന ‘ഛാവ’ എന്ന ചിത്രം മഹാരാഷ്ട്രയിലടക്കം മികച്ച രീതിയിൽ പ്രദർശനം തുടരുമ്പോഴാണ് കേസ് എന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]