
.news-body p a {width: auto;float: none;}
കുംഭമേളയ്ക്കെതിരെ വിമർശനം നടത്തിയ ഫുട്ബോളർ സി.കെ വിനീതിന് വിമർശനവുമായി ശ്രീജിത്ത് പണിക്കർ. കേന്ദ്രസർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടതാണ് വിനീതിന്റെ പരിഹാസത്തിന് പിന്നിലെന്ന് ശ്രീജിത്ത് പരിഹസിച്ചു. വിനീത് ആമയിഴഞ്ചാൻ തോടിനെ കുറിച്ച് മനസിലാക്കുന്നത് നന്നായിരിക്കുമെന്നും ശ്രീജിത്ത് കുറിച്ചു.
ശ്രീജിത്ത് പണിക്കർ എഴുതിയത്-
”കുംഭ്മേള വലിയ സംഭവം ആണെന്നു ഇൻസ്റ്റാഗ്രാമിൽ പറഞ്ഞ ഒരു മുൻ ഫുട്ബോളർ ദാ ഒരു പരസ്യവേദിയിൽ വന്നിരുന്നു പറയുന്നു, കുംഭ്മേള ഒരു വലിയ സംഭവം ഒന്നുമല്ല, വെറും ആൾക്കൂട്ടം മാത്രമാണെന്ന്. വിശ്വാസം ഉള്ളവർക്ക് അവിടെ പോയി, വേണമെങ്കിൽ അമൃതസ്നാനം ചെയ്യാവുന്നതാണത്രേ. അല്ലാതെ വേറൊന്നും അവിടെ ചെയ്യാനില്ലെന്ന്.
സ്നാനത്തിന് അല്ലാതെ കുംഭ്മേള പിന്നെ എന്തിനുള്ളതാണ് ചേട്ടാ? വീഗാലാൻഡ് ആണെന്ന് കരുതിയാണോ ചേട്ടൻ അങ്ങോട്ട് വണ്ടി കയറിയത്? ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ തളത്തിൽ ദിനേശന്റെ ആരാണ് ചേട്ടാ അങ്ങ്?
ചേട്ടൻ ബാക്കി പറയുന്നതെല്ലാം രാഷ്ട്രീയമാണ്. കേന്ദ്രസർക്കാരിനെ കൊട്ടാൻ കിട്ടുന്ന അവസരമൊന്നും ചേട്ടൻ കളയാറില്ല.
ഗംഗയിൽ മുങ്ങി ചൊറി പിടിക്കേണ്ട എന്ന് കരുതി ചേട്ടൻ അവിടെ മുങ്ങിയില്ലത്രേ. എന്തായാലും കേന്ദ്രസർക്കാർ ജോലി ഉണ്ടായിട്ടും അതിന് കൃത്യമായി പോകാതെ മുങ്ങിനടന്നതിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ “ചൊറി” ചേട്ടന് ഇതുവരെയും മാറിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഭയം കൊടുത്ത കെ-ഭൂതനെ പാടിപ്പുകഴ്ത്താൻ ചേട്ടന് മടിയും ഇല്ല. എന്തായാലും ഭൂതന്റെ വീടിന്റെ തൊട്ടടുത്തുള്ള ആമയിഴഞ്ചാൻ തോടിനെ കുറിച്ച് ചേട്ടൻ ഒന്ന് മനസിലാക്കുന്നത് നന്നായിരിക്കും. ചേട്ടൻ പറഞ്ഞ മാതിരി വെള്ളത്തിൽ മുങ്ങി ചൊറി പിടിക്കുകയല്ല, ജീവൻ നഷ്ടപ്പെട്ട മലയാളി ഉണ്ട് ചേട്ടാ ഇവിടെ. പേര് ജോയി.
കേരളാ, സാർ… 100% ലിറ്ററസി, സാർ!”