
.news-body p a {width: auto;float: none;}
അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ കേരളവും ഗുജറാത്തും തമ്മിലെ മത്സരം സമനിലയിൽ അവസാനിച്ചു. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്സ് രണ്ട് റൺസ് ലീഡ് നേടിയതോടെ തന്നെ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തിയിരുന്നു. രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 114 എന്ന നിലയിൽ നിൽക്കെ ഇരുടീമുകളും മത്സരം അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ കേരളം നേടിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ശ്രീശാന്ത്, സഞ്ജു സാംസൺ പോലെയുള്ള ദേശീയ താരങ്ങളെ ഇന്ത്യക്കായി സംഭാവന ചെയ്യാനായെങ്കിലും ഇതുവരെ കേരളം ആഭ്യന്തര ക്രിക്കറ്റിലെ ശക്തി പരീക്ഷണമായ രഞ്ജി ട്രോഫിയുടെ ഫൈനലിൽ എത്തിയിരുന്നില്ല. സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള ടീം അസാദ്ധ്യമെന്ന് പലർക്കും തോന്നിയ കാര്യം സാധിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ സൽമാൻ നിസാർ നേടിയ സെഞ്ച്വറിയുടെ കരുത്തിൽ ഒരൊറ്റ റൺസ് ലീഡാണ് കേരളത്തെ സെമിയിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം രണ്ടാം സെമിയിൽ അഞ്ച് ദേശീയ ടീം താരങ്ങളുടെ കരുത്തോടെയിറങ്ങിയ മുംബയെ വിദർഭ 80 റൺസിനാണ് തോൽപ്പിച്ച് ഫൈനലിലെത്തിയത്. 406 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബയ് 325 റൺസിന് ഓൾഔട്ടായി. രഹാനെ, ശിവം ദുബെ, സൂര്യകുമാർ യാദവ്, ശാർദ്ദുൽ ഠാക്കൂർ എന്നീ താരങ്ങളുണ്ടായിട്ടും മുംബയ്ക്ക് വിജയിക്കാൻ സാധിച്ചില്ല.