
മഹാകുംഭമേളയിൽ പോയെങ്കിലും കുളിക്കാൻ താൽപര്യം തോന്നിയില്ലെന്ന് ഫുട്ബോളർ സി.കെ വിനീത്. വലിയ സംഭവമാണെന്ന് വിചാരിച്ച് പോയിട്ട് പി.ആർ വർക്ക് മാത്രമാണ് കണ്ടതെന്ന് സി.കെ വിനീത് വിമർശിച്ചു.
സി.കെ വിനീതിന്റെ വാക്കുകൾ-
”കുംഭമേള ഭയങ്കര സംഭവമാണ് എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ടേക്ക് പോയത്. എന്റെ എക്സ്പീരിയൻസിൽ കുംഭമേള ഭയങ്കര സംഭവമല്ല. വലിയ ആൾക്കൂട്ടമാണത്. വിശ്വാസികൾക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിവന്നിട്ട് തിരിച്ചു വരാനും താൽപര്യമില്ല. കുംഭമേളയിൽ ഞാൻ കണ്ടത്, ഒരു ഭാഗത്ത് നാഗസന്യാസിമാരെയും മറ്റൊരു ഭാഗത്ത് കുളിക്കാൻ വന്ന ജനങ്ങളെയും അവരുടെ ജീവിതരീതിയുമാണ്. മറ്റൊരു വിഭാഗം എന്നുപറയുന്നത് 40 കോടിയോളം ആളുകൾ വരുമെന്ന് അറിഞ്ഞിട്ട് അവരെ ഉപജീവന മാർഗമാക്കിയവരാണ്. അവരാണ് എന്നെ ആകർഷിച്ചത്. ഇത്രയും ആളുകൾ വരാൻ വേണ്ടിയുള്ള പിആർ വർക്ക് അവർ ചെയ്തിട്ടുണ്ട്. അവരെ ഉൾക്കൊള്ളാനുള്ള ഒരു സൗകര്യവും ചെയ്തിട്ടില്ല. വിശ്വാസികൾ ഞാൻ ഈ പറയുന്നത് എതിർക്കും. അവർ നരേന്ദ്ര മോദി കീ ജയ്, യോഗീ കീ ജയ് എന്നേ പറയൂ. ”
അതേസമയം മഹാകുഭമേളയിൽ കുളിക്കുന്ന സ്ത്രീകളുടെ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ഇന്റർനെറ്റിൽ വിൽക്കുകയും ചെയ്തതിന് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. സ്ത്രീകൾ സ്നാനം ചെയ്യുന്നതിന്റെയും വസ്ത്രം മാറുന്നതിന്റേയും വിഡിയോകളാണ് അപ്ലോഡ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]