
പാലക്കാട്: സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ പങ്കുവച്ച എൻജിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി യദു എസ് കുമാറിനെതിരെയാണ് കേസെടുത്തത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു ഫോട്ടോ പങ്കുവച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയത്. പ്രിൻസിപ്പലാണ് പരാതി പൊലീസിന് കെെമാറിയത്. യദുവിന്റെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ഐടി ആക്ട് 67എ പ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.