
മുംബയ്: ഏഷ്യയിലെ അതിസമ്പന്നനായ വ്യവസായിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനായ മുകേഷ് അംബാനി. വ്യവസായ രംഗത്ത് വൻവിജയം സ്വന്തമാക്കാൻ മുകേഷ് അംബാനിയെ സഹായിച്ചത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തന്നെയാണ്. ഏകദേശം 100 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുളള മുകേഷ് അംബാനിയുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റുളള വ്യവസായികളെ ഞെട്ടിപ്പിക്കുന്ന തരത്തിലുളളതാണ്.
യെമനിലെ ഏഡനിലാണ് മുകേഷ് അംബാനി ജനിച്ചത്. തുടർന്ന് കുടുംബം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിനു ശേഷമാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. മുംബയിലെ പെദ്ദാർ റോഡിലുളള ഹിൽ ഗ്രേഞ്ച് ഹൈസ്കൂളിലാണ് മുകേഷ് അംബാനി പഠിച്ചത്. 1939ൽ സ്ഥാപിതമായ ഹിൽ ഗ്രേഞ്ച് ഹൈസ്കൂൾ കുട്ടികൾക്ക് അക്കാദമിക് മികവ് നേടികൊടുക്കുന്നതിനോടൊപ്പം വ്യക്തിത്വ വളർച്ചെയും നേതൃത്വ രംഗത്ത് തിളങ്ങുന്നതിനുളള അടിസ്ഥാന അദ്ധ്യായങ്ങൾ പഠിപ്പിച്ച് നൽകിയിരുന്നു.
സ്കൂൾ കാലഘട്ടത്തിനുശേഷം മുകേഷ് അംബാനി മുംബയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ചേർന്നു. അവിടെ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം സ്വന്തമാക്കി. തുടർന്ന് ഉന്നതപഠനത്തിനായി അദ്ദേഹം സ്റ്റാൻഫോർഡ് സർവകലാശാലയിൽ ചേർന്നു. അവിടെ നിന്ന് എംബിഎയും സ്വന്തമാക്കി. തുടർന്നാണ് വ്യവസായ രംഗത്തേക്ക് അദ്ദേഹം ചുവടുറപ്പിച്ചത്. ബിസിനസ് അഡ്മിനിസ്ട്രേഷനും മാനേജ്മെന്റ് കോഴ്സുകളും പൂർത്തിയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഠനം പൂർത്തിയാക്കിയ അംബാനി 1980ൽ പിതാവ് ധീരുഭായ് അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിൽ സഹായിയായി ചേർന്നു. റിലയൻസ് ഇൻസ്ട്രീസിനെ ഇന്ത്യയിലെ ഏറ്റവും വലുതും മികച്ചതുമായ കമ്പനികളിൽ ഒന്നാക്കി മാറ്റാൻ മുകേഷ് അംബാനിയുടെ സംഭാവനകൾ പ്രധാന പങ്കുവഹിച്ചു. കെമിക്കൽ എഞ്ചിനീയറിംഗിലെ അദ്ദേഹത്തിന്റെ ശക്തമായ അറിവ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ആസ്തി വർദ്ധിപ്പിക്കാനും സഹായിച്ചു.