
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ശല്യമാകുന്ന ജീവിയാണ് കൊതുക്. കൊതുകിനെ നിസ്സാരന്മാരായി കാണാൻ കഴിയില്ല. മാരകരോഗാണുക്കളെയാണ് ഇവ വഹിക്കുന്നത്. അതിനാൽ എപ്പോഴും അതിനെതിരെ പ്രതിരോധം ആവശ്യമാണ്. കൊതുകിനെ ജീവനോടെയോ കൊന്നോ പിടിച്ച് നൽകുന്നവർക്ക് പാരിതോഷികം ലഭിക്കുമെന്ന പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ? എന്നാൽ അത്തരം ഒരു സംഭവം ഫിലിപ്പിൻസിൽ ഉണ്ട്. ഫിലിപ്പിൻസിലെ ഒരു നഗരത്തിലാണ് കൊതുകിനെ പിടിച്ച് നൽകുന്ന അവിടത്തെ പൗരന്മാർക്ക് പണം നൽകുന്നത്. ജനങ്ങളുടെ നല്ലതിന് വേണ്ടിയാണ് ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നതെന്നാണ് അധികൃതർ പറയുന്നത്.
സെൻട്രൽ മനിലയിലെ മണ്ഡലുവോംഗ് നഗരത്തിലെ ബരാഞ്ച് ഹിൽസ് ഗ്രാമത്തിലാണ് സംഭവം. ഏകദേശം ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. ഓരോ അഞ്ച് കൊതുകുകൾക്കും ഒരു പെസോയാണ് നൽകുന്നത് അതായാത് രണ്ട് യുഎസ് സെന്റ്സിന് താഴെ. ജീവനോടെയുള്ള കൊതുകിനെ കൊണ്ടുപോയാൽ അവർ അൾട്രാവയലറ്റ് ലെെറ്റ് ഉപയോഗിച്ച് കൊല്ലുന്നു. ഈ പദ്ധതി ആരംഭിച്ചതിന് ശേഷം 21 ഓളം കൊതുക് വേട്ടക്കാർ ഗ്രാമത്തിൽ ഉണ്ടായെന്ന് അധികൃതർ പറയുന്നു. 45 കാരനായ മിഗുവൽ ഏകദേശം 45 കൊതുകിനെ പിടിച്ചുനൽകിയിട്ടുണ്ട്. ഈ പ്രതിഫലം തനിക്ക് കോഫി വാങ്ങാനുള്ള പണം നൽകുമെന്നാണ് അയാൾ പറയുന്നത്. ഈ കാബെയ്ൻ തുടങ്ങിയിട്ട് ഒരു മാസത്തോളം ആയി.
കാരണം
ഇത്തരം ഒരു കാബെയ്ൻ ഗ്രാമത്തിൽ തുടങ്ങാൻ കാരണം കൂടിവരുന്ന കൊതുകുജന്യ രോഗങ്ങൾ തന്നെയാണ്. ഫിലിപ്പിൻസിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് അധികൃതരിൽ ആശങ്കയ്ക്ക് കാരണമായി. അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ഈ കാബെയ്ൻ ആരംഭിച്ചത്. ഈ വർഷം ഇതുവരെ 10 പേരാണ് കൊതുകുജന്യ രോഗങ്ങൾ ബാധിച്ച് മരിച്ചത്. അതിൽ കൂടുതലും കുട്ടികളാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. 1,769 പേർക്കാണ് ഗ്രാമത്തിൽ അസുഖം ബാധിച്ചത്. മാരകമായ അണുബാധ പല പ്രദേശത്തും കൂടിവരികയാണ്. ഫെബ്രുവരി ഒന്ന് വരെ ഫിലിപ്പിൻസിൽ 28,234 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 40 ശതമാനം കൂടുതലാണ്.
ഇത് തടയാനും കൊതുകിനെ നശിപ്പിക്കാനുമാണ് ഈ പദ്ധതി കൊണ്ടുവന്നതെന്ന് ഗ്രാമ തലവൻ സെൻനാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് കൂടാതെ ഗ്രാമത്തിലെ കനാലും മറ്റും വൃത്തിയാക്കി കൊതുക് വളർച്ചയെ തടയാൻ ജനങ്ങൾ ശ്രമിക്കുന്നു. എന്നാൽ ഇത്തരത്തിൽ കൊതുകിനെ പിടിച്ച് നൽകിയാൽ പണം ലഭിക്കുമെന്ന് ഉള്ളതിനാൽ ചിലർ വീട്ടിൽ കൊതുകിനെ വളർത്താൻ ശ്രമിക്കുകയും ശേഷം അവയെ വിൽക്കുകയും ചെയ്യുന്നു. ഡെങ്കിപ്പനി കേസുകളുടെ വർദ്ധന കുറയുമ്പോൾ ഈ കാമ്പെയ്ൻ അവസാനിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഫിലിപ്പിൻസിലെ മറ്റൊരു ഗ്രാമത്തിൽ കൊതുകിന്റെ വർദ്ധന കുറയ്ക്കാൻ തവളകളെ വളർത്താൻ ആരംഭിച്ചു. ചുറ്രുപാടുകൾ വൃത്തിയായി സൂക്ഷിക്കാനും വെള്ളം തങ്ങിനിൽക്കാൻ അനുവദിക്കരുതെന്നും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്താണ് ഡെങ്കിപ്പനി
ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ഈഡിസ് കൊതുകിന്റെ സഞ്ചാര ദൂരം ചെറുതാണ്.
അതിനാൽ വീടും സ്ഥാപനങ്ങളും പരിസരങ്ങളും കൊതുക് മുക്തമാക്കുന്നത് ഡെങ്കിപ്പനി തടയാൻ സഹായിക്കും. ശക്തമായ വയറുവേദന, നീണ്ടു നിൽക്കുന്ന ഛർദി, കഠിനമായ ക്ഷീണം, തൊലിപ്പുറത്തും മോണകളിലുമുള്ള ചുവന്ന പാടുകളോ രക്തസ്രാവമോ, സന്ധി വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.