
ലൂസിഫർ സിനിമയിൽ ആരും ശ്രദ്ധിക്കാത്ത മിസ്റ്റേക്ക് താൻ കണ്ടെത്തിയെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. എന്താണ് ആ രഹസ്യമെന്ന് സുരാജ് വെളിപ്പെടുത്തുന്നത് എമ്പുരാന്റെ ക്യാരക്ടർ ടീസർ ലോഞ്ചിലാണ്. സജനചന്ദ്രൻ എന്ന രാഷ്ട്രീയ നേതാവായി സുരാജും എമ്പുരാനിൽ എത്തുന്നുണ്ട്. ലൂസിഫറിൽ താൻ കണ്ടെത്തിയ ആ മിസ്റ്റേക്ക് എന്താണെന്ന് സുരാജിന്റെ വാക്കുകകളിലൂടെ.
സുരാജിന്റെ വാക്കുകൾ-
”രാജുവും ഞാനും കൂടി അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഒരു ദിവസം ഞാൻ ലൂസിഫറിലെ ആരും കണ്ടുപിടിക്കാത്ത ഒരു മിസ്റ്റേക്ക് പറഞ്ഞുകൊടുത്തു. രാജു അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. പൃഥ്വിരാജിന് വലിയ ആകാംക്ഷയായി. അങ്ങനൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല, എന്താണ് ആ മിസ്റ്റേക്ക് എന്ന് രാജുവിന് അറിയണം.
ലൂസിഫർ എന്ന പടത്തിൽ ഞാൻ ഇല്ല എന്നുള്ളത് വലിയ കുറവായിരുന്നു എന്നങ്ങ് പറഞ്ഞു. പുള്ളി പെട്ടെന്നങ്ങ് പൊട്ടിച്ചിരിച്ചു. അതായിരുന്നല്ലേ? സാരമില്ല . എമ്പുരാനിൽ ആ കുറവ് നികത്തുമെന്ന് പറഞ്ഞു. കുറച്ചു നാളുകൾക്ക് ശേഷം ആ കുറവ് ഞാൻ നികത്തുകയാണ് എന്ന് പറഞ്ഞ് രാജു എന്നെ വിളിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എമ്പുരാനിൽ സജനചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് സുരാജ് പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന രാഷ്ട്രീയ നേതാവാണ് ഈ കഥപാത്രമെന്നും അദ്ദേഹം വെളിപ്പെടുത്തി.