
വാഷിംഗ്ടൺ: ജോ ബൈഡൻ ഭരണകൂടം ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ നൽകിയിരുന്ന 21 മില്യൺ ഡോളർ ധനസഹായം ട്രംപ് സർക്കാർ കഴിഞ്ഞ ദിവസം നിറുത്തിയിരുന്നു. ഫണ്ടിനെ ചൊല്ലി ഇന്ത്യയിൽ വിവാദം പുകയുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം.
‘ ഇന്ത്യയിൽ വോട്ടർമാരുടെ എണ്ണം കൂട്ടാൻ യു.എസ് 21 മില്യൺ ഡോളർ എന്തിന് ചെലവഴിക്കണം ? മറ്റൊരാളെ തിരഞ്ഞെടുക്കാൻ അവർ (ബൈഡൻ ഭരണകൂടം) ശ്രമം നടത്തിയെന്ന് താൻ കരുതുന്നു. ഇതൊരു വഴിത്തിരിവാണെന്ന് ഇന്ത്യൻ സർക്കാരിനോട് പറയാൻ ആഗ്രഹിക്കുന്നു” ട്രംപ് മയാമിയിൽ പറഞ്ഞു.
വോട്ടിംഗ് പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ സന്നദ്ധ സംഘടനകൾക്ക് നൽകിവന്ന ഫണ്ട് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഫണ്ടിന് അനുമതി നൽകിയെന്ന പേരിൽ കോൺഗ്രസിനെതിരെയും ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിൽ ടെസ്ല ഫാക്ടറി: അനീതിയെന്ന് ട്രംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്ല കമ്പനി ഇന്ത്യയിൽ ഫാക്ടറി നിർമ്മിച്ചേക്കുമെന്ന റിപ്പോർട്ടുകളോട് അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്. ഇന്ത്യയിലെ താരിഫ് ഒഴിവാക്കാൻ അവിടെ ഫാക്ടറി നിർമ്മിക്കാൻ മസ്ക് തീരുമാനിച്ചാൽ അമേരിക്കയോട് കാട്ടുന്ന അനീതിയായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഇന്ത്യയിൽ ജീവനക്കാരെ തേടിത്തുടങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഫോക്സ് ന്യൂസിൽ മസ്കുമായി നടത്തിയ സംയുക്ത അഭിമുഖത്തിനിടെയായിരുന്നു പരാമർശം.