
ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ സ്ഫോടനം. രണ്ട് ബസുകളിലെ ബോംബ് നിർവീര്യമാക്കി. സ്ഫോടനം നടന്നത് നിർത്തിയിട്ടിരുന്ന ബസുകളിലായതിനാൽ ആളപായമില്ല. അതേസമയം, സ്ഫോടനം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ ആരോപിച്ചു. ഇസ്രയേലും ഹമാസും വെടിനിർത്തൽ തുടങ്ങി മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് ഇസ്രയേലിൽ വീണ്ടും ആക്രമണമുണ്ടാവുന്നത്.
നാലര ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇസ്രയേലിലെ നഗരമാണ് ടെൽ അവീവ്. നിർത്തിയിട്ടിരുന്ന ബസ്സായിരുന്നതിനാൽ ആളപായമുണ്ടായില്ല. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുറപ്പെടാനിരുന്ന ബസ്സ് ആയിരുന്നുവെന്ന് അധികൃതർ പറയുന്നു. ആ സമയത്താണ് സ്ഫോടനമുണ്ടാവുന്നതെങ്കിൽ വലിയ സ്ഫോടനമായി മാറുമായിരുന്നു. സ്ഫോടനത്തിന് പിന്നിൽ ഭീകര സംഘടന ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. വെസ്റ്റ് ബാങ്ക് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നും പെട്ടെന്ന് തന്നെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി നടത്തുമെന്നും ഇസ്രയേൽ പറയുന്നു. അതേസമയം, വെസ്റ്റ് ബാങ്കിൽ സൈനിക നടപടിയുണ്ടായാൽ മേഖലയിലെ സ്ഥിതി അതിസങ്കീർണ്ണമാവും. നിലവിൽ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പിഎം ആർഷോ മാറിയേക്കും; കെ അനുശ്രീ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാവുമോ?, രണ്ടുപേർ കൂടി പരിഗണനയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]