

വർക്കല ബീച്ചിൽ അവശനിലയിൽ വിദേശ വനിത ; സ്ത്രീയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ; തിരയിൽപെട്ട് അപകടം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം ; സർഫിങ് ടീം കരയ്ക്കെത്തിച്ചെങ്കിലും മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വർക്കല വെറ്റക്കട ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു. റഷ്യൻ സ്വദേശിനിയാണ് മരിച്ചത്. സ്ത്രീയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് പ്രാഥമിക നിഗമനം. മരിച്ച സ്ത്രീക്ക് 35നും 40നും ഇടയിലാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു.
യുവതി അവശ നിലയിൽ നീന്തുന്നത് തീരത്ത് സർഫിങ് നടത്തുന്ന സംഘം കാണുകയായിരുന്നു. സർഫിങ് സംഘത്തിൽ ഉള്ളവർ കടലിലേക്ക് നീന്തി ഇവരെ കരയ്ക്കെത്തിച്ചു കൃത്രിമ ശ്വാസം നൽകി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അയിരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. ഇടവയിലെ ഒരു റിസോർട്ടിൽ താമസിച്ചു വരികയായിരുന്ന യുവതിയാണ് മരിച്ചത്. നീന്തുന്നതിനിടെ അപകടത്തില്‍ പെട്ടതാണോ, യുവതിയുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]