

First Published Feb 21, 2024, 10:17 AM IST
ആദിമ മനുഷ്യന് ഏറ്റവും വലിയ ശ്രദ്ധ കൊടുത്ത ഒന്നാണ് മരണാനന്തര ചടങ്ങുകള്‍. ലോകമെങ്ങുനിന്നും കണ്ടെത്തിയ ശവസംസ്കാരവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും പ്രദേശങ്ങളും ഇതിന് തെളിവ് നല്കുന്നു. കേരളത്തിലെ നനങ്ങാടികള്‍, ഇരുമ്പ് യുഗത്തിലെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ശവസംസ്കാര രീതിയുടെ ഇപ്പോഴും അവശേഷിക്കുന്ന തെളിവുകളാണ്. ആധുനിക കാലത്തും മനുഷ്യന് ശവസംസ്കാര ചടങ്ങുകള്‍ക്ക് വലിയ പ്രാധാന്യം നല്കുന്നു. പുരാതന കാലത്ത് നിന്നും വ്യത്യസ്തമായി ഇന്ന് ശവസംസ്കാര ചടങ്ങുകള്‍ അതാത് മനുഷ്യര്‍ വിശ്വസിക്കുന്ന മതത്തിന്റെ കീഴിലാണെന്ന് മാത്രം. എന്നാല്‍, അടുത്ത കാലത്തായി ഒന്നാംലോക രാജ്യങ്ങളില്‍ മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയും വിശ്വാസികളുടെ എണ്ണം കുറയുകയും ചെയ്യുന്നതിന് പിന്നാലെ ശവസംസ്കാര ചടങ്ങുകള്‍ നടത്താന്‍ പോലും ആളുകളില്ലാത്ത അവസ്ഥയിലാണ്. ഈ പ്രതിസന്ധി തരണം ചെയാന്‍ യുഎസില്‍ ശവസംസ്കാര കോഴ്സുകള്‍ ഉണ്ട്. ഈ കോഴ്സുകള്‍ക്ക് ഒരു ഗ്യാരണ്ടിയുണ്ട്. അതെ, മനുഷ്യനുള്ളിടത്തോളം കാലം ജോലി ഉണ്ടായിരിക്കുമെന്നത് തന്നെ.
15,000 ഡോളര്‍ മുതല്‍ 37,000 ഡോളര്‍ (ഏതാണ്ട് 13 ലക്ഷം മുതല്‍ 31 ലക്ഷം) വരെയാണ് കോഴ്സ് ഫീസ്. എന്നാല്‍ പഠിച്ച് കഴിഞ്ഞ് ഇറങ്ങിയാലോ നിങ്ങളെ കാത്തിരിക്കുന്നത് കനത്ത ശമ്പളവും. ഫ്യൂണറല്‍ ഡയറക്ടര്‍ക്ക് 52,500 – 76,000 യുഎസ് ഡോളറാണ് (ഏകദേശം 43 ലക്ഷം മതുല്‍ 63 ലക്ഷം വരെ) വാര്‍ഷിക ശമ്പളം. എംബാമര്ക്ക് 40,000 മുതല്‍ 58,000 യുഎസ് ഡോളര്‍ (ഏകദേശം 33 ലക്ഷം മതുല്‍ 48 ലക്ഷം വരെ), സെമിത്തേരി കേയര്‍ ടേക്കര്‍ക്ക് 41,000 മുതല്‍ 58,000 യുഎസ് ഡോളര്‍വരെയുമാണ് (ഏകദേശം 34 ലക്ഷം മതുല്‍ 63 ലക്ഷം വരെ) വര്‍ഷിക ശമ്പളം. അതേ സമയം കോഴ്സിന് സീറ്റുകളുടെ എണ്ണം കുറവാണ്. ഇനി ഓണ്‍ലൈനായും പഠിക്കാനുള്ള അവസരം കൂടി നാഷണല്‍ ഫ്യൂണറല്‍ ഡൈറക്ടേഴ്സ് അസോസിയേഷന് മുന്നോട്ട് വയ്ക്കുന്നു.
യുഎസിലെ നിരവധി കോളേജുകളില്‍ ഇന്ന് ശവസംസ്കാര ബിരുദ പഠനം നടക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് മിനിസോട്ട, വേയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഗാനോന്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഓക്ലഹോമ, കോമണ്‍വെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൂണറല്‍ സയന്‍സ്, ഡള്ളാസ് ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കന്‍ റിവര്‍ കോളേജ് എന്നിവിടങ്ങളില്‍ ഫ്യൂണറല്‍ സര്‍വീസ് ഡിഗ്രി പ്രോഗ്രാം കോഴ്സ് നടക്കുന്നുണ്ട്. ഒന്നും രണ്ടും വര്‍ഷത്തെ ഡിഗ്രി കോഴ്സുകളാണ് കോളേജുകള്‍ നല്‍കുന്നത്.
വെറും ശവസംസ്കാരം മാത്രമല്ല കോഴ്സിന്റെ ഭാഗമായുള്ളത്. കെമിസ്ട്രി, ബയോളജി, എംബാംമിംഗ്, അക്കൌണ്ടിംഗ്, കൂടാതെ ശവസംസ്കാരത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍, കൌണ്സിലിംഗ്, ശവസംസ്കാര സേവന നിയമങ്ങള്‍ തുടങ്ങിയവയൊക്കെ പാഠ്യവിഷയങ്ങളാണ്. മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വവും അതില്‍ ഉള്‍പ്പെടുന്നു. ഇനി കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഫ്യൂണറല്‍ ഡയറക്ടര്‍, എംബാമര്‍, സെമിത്തേരി കെയര്‍ടേക്കര്‍, ഫ്യൂണറല്‍ അറേഞ്ചര്‍ തുടങ്ങി നിരവധി തസ്കികളില്‍ നല്ല ശമ്പളമുള്ള ജോലി ലഭിക്കും. മാത്രമല്ല, ഈ ശവസംസ്കാര കോഴ്സുകള്‍ക്ക് അമേരിക്കന്‍ ബോര്‍ഡ് ഓഫ് ഫ്യൂണറല്‍ സര്‍വീസ് എജ്യുക്കേഷന്റെ അംഗീകാരവുമുണ്ട്.
Last Updated Feb 21, 2024, 10:19 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]