
ന്യൂദല്‍ഹി – ദില്ലി ചലോ മാര്‍ച്ചിനെത്തിയ കര്‍ഷകര്‍ക്ക് നേരെ പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ക്കുമെന്ന ഭയത്താലാണ് പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷം ഉണ്ടായാല്‍ ഉത്തരവാദിത്വം സര്ക്കാരുകള്ക്കാമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ബാരിക്കേഡുകള്‍ ഇട്ട് തടയുന്നത് അവകാശങ്ങള്‍ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കര്‍ഷക നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചാല്‍ സമാധാന പരമായി മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാനിരുന്ന കര്‍ഷകരെ സംഘര്‍ഷമുണ്ടാകുമെന്ന ഭയത്താല്‍ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലാംവട്ട ചര്‍ച്ചയിലാണ് കേന്ദ്രം താങ്ങുവില സംബന്ധിച്ച നിലപാടറിയിച്ചത്. പയര്‍വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
കരാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ തള്ളിയ സംയുക്ത കിസാന്‍മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും തീരുമാനം മോഡി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് സംയുക്ത കിസാന്‍മോര്‍ച്ച വ്യക്തമാക്കി. അതേസമയം കര്‍ഷകസമരം തീര്‍ക്കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീര്‍ക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. കര്‍ഷകര്‍ ചില കാര്യങ്ങളില്‍ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]