
രാജ്കോട്ട്: ക്രിക്കറ്റ് ഇതിഹാസം ദത്താജി റാവു ഗെയ്ക്വാദിന്റെ നിര്യാണത്തില്‍ അനുശോചിക്കാനായി ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങിയതിനെ വീണ്ടും വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍. മൂന്നാം ദിനമായിരുന്നില്ല ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ദത്താജി റാവു ഗെയ്ക്വാദിന്റെ മരണത്തില്‍ അനുശോചിച്ച് കറുത്ത് ആം ബാന്‍ഡ് ധരിച്ചിറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയാറവണമായിരുന്നുവെന്ന് മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ ഗവാസ്കര്‍ പറഞ്ഞു.
ഓസ്ട്രേലിയയിലാണ് ഇത്തരത്തില്‍ ഒരു മുന്‍ താരം മരിക്കുന്നതെങ്കില്‍ അവര്‍ ആ കളിക്കാരനോടുള്ള ആദരസൂചകമായി അടുത്ത ദിവസം തന്നെ ആം ബാന്‍ഡ് ധരിച്ച് കളിക്കുമായിരുന്നു. അതാണ് അവരുടെ ഒരുമയും സാഹോദര്യവും. എന്നാല്‍ ഇന്ത്യന്‍ താരങ്ങളള്‍ ദത്താജി റാവു മരിച്ച് നാല് ദിവസം കഴിഞ്ഞാണ് രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിനം കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങിയത്. ആദ്യ ദിനം തന്നെ ചെയ്യാന്‍ കഴിയുമായിരുന്ന കാര്യമാണത്. എന്തായാലും മൂന്നാം ദിനമെങ്കിലും ചെയ്ത്ല്ലോ എന്നും ഗവാസ്കര്‍ തന്റെ കോളത്തില്‍ വ്യക്തമാക്കി.
95-ാം വയസിൽ വിടവാങ്ങിയ ദത്താജി റാവു കൃഷ്ണറാവു ഗെയ്ക്വാദ് സുനില്‍ ഗവാസ്കറുടെ സഹോദരി ഭര്‍ത്താവും മുന്‍ ഇന്ത്യന്‍ താരവുമായി അന്‍ഷുമാൻ ഗെയ്ക്ക്വാദിന്റെ പിതാവ് കൂടിയാണ്. അൻഷുമാൻ ഗെയ്കവാദിന്റെ വീട്ടിലായിരുന്നു ത്താജി റാവുവിന്റെ അന്ത്യം. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് താരമായിരുന്നു ദത്താജിറാവു. ഡി കെ എന്നറിയപ്പെട്ടിരുന്ന അദേഹം 1952 മുതല്‍ 1961 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അരങ്ങേറ്റം.
വലങ്കയ്യന്‍ ബാറ്ററായിരുന്നു രാജ്യത്തെ പ്രതിനിധീകരിച്ച് 11 ടെസ്റ്റ് കളിച്ചപ്പോള്‍ 18.42 ശരാശരിയില്‍ 350 റണ്‍സായിരുന്നു സമ്പാദ്യം. അതില്‍ ഒരു അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടും. ബറോഡയെ ദത്താജിറാവു ഗെയ്കവാദ് ക്യാപ്റ്റനായുള്ള ആദ്യ സീസണായ 1957-58ല്‍ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചിരുന്നു. ബറോഡയ്ക്കായി 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 5788 റണ്‍സ് നേടിയിട്ടുണ്ട്.
Last Updated Feb 21, 2024, 9:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]