

യാത്രക്കാര്‍ സൂക്ഷിക്കുക…..! തമിഴ്നാട്ടില്‍ നിന്നുളള വനിതകളടങ്ങിയ മോഷ്ടാക്കളുടെ സംഘം കോട്ടയത്ത് സജീവം; തിരക്കുള്ള ബസുകളില്‍ കയറി മോഷണം നടത്തുന്നത് പതിവ് രീതി; പിടിക്കപ്പെട്ടാല്‍ പുറത്തിറക്കാൻ വൻ സംഘം പുറത്തുണ്ടെന്ന് പൊലീസ്
കോട്ടയം: തമിഴ്നാട്ടില്‍ നിന്നെത്തിയ വനിതാ മോഷ്ടാക്കളുടെ സംഘം കോട്ടയം ജില്ലയില്‍ സജീവമെന്ന് പൊലീസ്.
കഴിഞ്ഞ ദിവസം ബസിനുള്ളില്‍ വീട്ടമ്മയുടെ മാല കവർന്ന കേസില്‍ തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനി പിടിയിലായിരുന്നു.
ഇവരെ ചോദ്യം ചെയ്യവെയാണ് പൊലീസിന് വനിതകളടങ്ങിയ മോഷണ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
തമിഴ്നാട്ടില്‍ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇവർ കോട്ടയത്തു എത്തിയത്. തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലായി ഇവർ തമ്പടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിരക്കുള്ള ബസുകളില്‍ കയറുകയും, സ്ത്രീകള്‍ തോളില്‍ തൂക്കിയിടുന്ന ബാഗുകള്‍ തുറന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കവർന്നെടുക്കുക എന്നതാണ് വനിതകള്‍ അടങ്ങുന്ന ഈ സംഘത്തിന്റെ രീതി. തുടർന്ന് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയും അടുത്ത ബസില്‍ കയറുകയും ചെയ്യും. ഏതെങ്കിലും കേസില്‍ പിടിക്കപ്പെട്ടാല്‍ ഇവർക്ക് നിയമ സഹായം നല്‍കുന്നതിന് വലിയ സംഘം പുറത്തുണ്ടെന്നും പൊലീസ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]