
സൂപ്പര്‍ താരങ്ങള്‍ നായകനായി പ്രഖ്യാപിക്കപ്പെട്ട ചില ശ്രദ്ധേയ സിനിമകള്‍ മുടങ്ങിപ്പോയിട്ടുണ്ട്. പ്രഖ്യാപന സമയത്ത് ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ച ചില പ്രോജക്റ്റുകളെക്കുറിച്ച് പിന്നീട് യാതൊന്നും കേട്ടിട്ടില്ല. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നുള്ള അത്തരമൊരു പ്രോജക്റ്റ് വീണ്ടും സംസാരവിഷയമാവുകയാണ്. മറ്റാരുമല്ല, സല്മാന് ഖാനെ നായകനാക്കി സഹോദരന് സൊഹൈല്‍ ഖാന് നിര്‍മ്മിച്ച്, സംവിധാനം ചെയ്യുന്ന ഷേര്‍ ഖാന് എന്ന ചിത്രമാണ് അത്.
12 വര്‍ഷം മുന്‍പ്, 2012 ല്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണിത്. കാട് പശ്ചാത്തലമാക്കുന്ന അഡ്വാഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സല്‍മാനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് കപില്‍ ശര്‍മ്മ ആയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സിനിമയുടെ ചിത്രീകരണം 2025 ല്‍ ആരംഭിക്കാന്‍ ആലോചിക്കുകയാണെന്ന് സൊഹൈല്‍ ഖാന് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂസ് 18 നോട് ആണ് സൊഹൈല്‍ ഇക്കാര്യം പറഞ്ഞത്.
വിഎഫ്എക്സ് സംബന്ധമായ ആത്മവിശ്വാസമില്ലായ്മ കൊണ്ടാണ് ചിത്രം ഇത്രയും നീണ്ടതെന്ന് സൊഹൈല്‍ കാരണം പറയുന്നു. “ഷേര്‍ ഖാന്റെ തിരക്കഥ ഓരോ തവണ തിരുത്തുമ്പോഴും ഒരു മാര്‍വെല്‍ ചിത്രം ഞാന്‍ കാണാനിടയാവും. ഞാനെഴുതിവച്ചത് പഴഞ്ചനാണെന്ന് അപ്പോഴൊക്കെയും എനിക്ക് തോന്നും. ആക്ഷന്‍ രംഗങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കണമെന്നത് സംബന്ധിച്ച് പുതിയ ആശയങ്ങളും തോന്നും. ഇത്തരമൊരു ചിത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മൂന്ന് വര്‍ഷത്തിനൊക്കെ അപ്പുറമായിരിക്കും റിലീസ്. അപ്പോഴത്തേക്ക് അത് കാലഹരണപ്പെടാതെ ഇരിക്കണം എന്നതാണ് ഇത്തരം സിനിമകളുടെ സംവിധായകര്‍ നേരിടുന്ന വെല്ലുവിളി. അതിനാല്‍ത്തന്നെ ഭാവിയാണ് നമ്മള് മുന്നില്‍ കാണേണ്ടത്. മാര്‍വെലും ഡിസിയുമൊക്കെ സ്കോര്‍ ചെയ്യുന്നതും അവിടെയാണ്”. പുതുകാലത്ത് വിഎഫ്എക്സ് സാങ്കേതികത ഏറെ വളര്‍ന്നിരിക്കുന്നുവെന്നും സൊഹൈല്‍ ഖാന് പറയുന്നു. അതേസമയം ഈ സല്മാന് ഖാന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]