
ദുബൈ: പുണ്യമാസം റമദാനെ വരവേല്‍ക്കാനൊരുങ്ങി യുഎഇ. ജീവിതശൈലിയില്‍ ഉള്‍പ്പെടെ മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച് 12ന് റമദാന് മാസം ആരംഭിക്കും.
ജോലി സമയവും സ്കൂള്‍ സമയക്രമത്തിലും മാറ്റം വരും. നോമ്പെടുക്കുന്നവര്‍ക്കും നോമ്പ് എടുക്കാത്ത ജീവനക്കാര്‍ക്കും കുറഞ്ഞ ജോലി സമയം ബാധകമാണ്. പൊതു, സ്വകാര്യ മേഖലകളില്‍ ജീവനക്കാര്‍ക്ക് യുഎഇ സര്‍ക്കാര്‍ കുറഞ്ഞ ജോലി സമയം പ്രഖ്യാപിക്കാറുണ്ട്. ചില ജോലികൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമ്പോൾ, സ്വകാര്യ മേഖലയിലെ മിക്ക ജീവനക്കാരും അവരുടെ പ്രവൃത്തി ദിവസത്തിൽ രണ്ട് മണിക്കൂർ കുറവ് ആസ്വദിക്കുന്നു. പ്രവൃത്തി ദിവസത്തില്‍ രണ്ട് മണിക്കൂര്‍ കുറവാണ് ലഭിക്കുന്നത്. സർക്കാർ ഓഫീസുകൾ പലപ്പോഴും നേരത്തെ അടയ്ക്കും. പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറില്‍ നിന്ന് ആറായി ആണ് കുറയുന്നത്.
Read Also –
സ്കൂളുകളിലെ സമയക്രമത്തിലും മാറ്റമുണ്ട്. സ്കൂളുകളിലെ അധ്യയന ദിവസങ്ങള്‍ സാധാരണായായി ദിവസേന അഞ്ച് മണിക്കൂറാക്കി കുറക്കും. എന്നാല്‍ ഈ വര്‍ഷം റമദാന്റെ ആദ്യ മൂന്ന് ആഴ്ചകളില്‍ മിക്ക സ്കൂളുകളും അടച്ചിടും. പണമടച്ചുള്ള പാര്‍ക്കിങ് സൗകര്യത്തിലും ഇളവുണ്ടാകും. ഇവ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
Last Updated Feb 20, 2024, 8:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]