

ഓണ്‍ലൈൻ അപേക്ഷിച്ചാലും കാര്യം നടക്കാതെ അന്വേഷിച്ചെത്തുമ്പോള്‍ അടുത്ത ന്യായം; പിന്നീട് കാര്യം കാണാൻ പണം കൊടുക്കേണ്ട അവസ്ഥ; സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ
ആലപ്പുഴ: ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നടപടി സ്വീകരിക്കാതെ കാലതാമസം വരുത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി.
സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. ജില്ലയിലെ ആര്യാട് തെക്ക്, പള്ളിപ്പാട്, മുഴക്കുഴ, തൃക്കുന്നപ്പുഴ എന്നീ വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
റവന്യൂ വകുപ്പിന്റെ ഇ-ഡിസ്ട്രിക്ട് എന്ന പോര്‍ട്ടല്‍ വഴി സേവനങ്ങള്‍ക്ക് അപേക്ഷ നല്കിയാലും സേവനങ്ങള്‍ക്ക് കാലതാമസം വരുത്തും. സമയത്ത് കാര്യം നടക്കാതെ അപേക്ഷകര്‍ അന്വേഷിക്കാന്‍ ചെല്ലുമ്പോള്‍, സ്ഥല പരിശോധന വേണമെന്ന് പറഞ്ഞ് ഒഴിവാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പിന്നീട് സ്ഥല പരിശോധനയുടെ പേരില്‍ അപേക്ഷകരില്‍ നിന്നും പണം ഈടാക്കുന്നതായാണ് കണ്ടെത്തിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയ്ക്ക് ഇന്‍സ്പെക്ടര്‍മാരായ ആര് രാജേഷ് കുമാര്‍, പ്രശാന്ത് കുമാര്‍, ജിംസ്റ്റണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]