
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ മുള്ള്യാകുർശ്ശിയിൽ ആടിനെ പുലി കടിച്ചുകൊണ്ട് പോയതായി നാട്ടുകാർ. മാട്ടുമ്മത്തൊടി ഉമൈറിന്റെ ആടിനെയാണ് കടിച്ചു കൊണ്ടുപോയത്. മുമ്പും ഇവിടെ ആടുകളെ വന്യമൃഗങ്ങൾ കടിച്ചു കൊണ്ടുപോയിരുന്നു. വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇവിടെ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുലിയെ പിടികൂടിയിരുന്നു.
വന്യമൃഗ ശല്യം ചര്‍ച്ച ചെയ്യാൻ വിളിച്ച തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി എംബി രാജേഷിന്റെ നിർദേശം വിവാദമായിരുന്നു. വനാതിർത്തി പ്രദേശങ്ങളിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറക്കണമെന്ന് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. വളർത്തു മൃഗങ്ങളെ കടുവയും പുലിയും കൊല്ലുന്നത് പതിവാണെന്ന് പറഞ്ഞപ്പോഴാണ് മന്ത്രിയുടെ വിവാദ നിർദേശം. ഇതോടെ യോഗത്തിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കന്നുകാലി വിതരണം കുറയ്ക്കൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ സംഷാദ് മരക്കാര്‍ മന്ത്രിക്ക് മറുപടി നൽകി.
Last Updated Feb 20, 2024, 8:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]