

നിക്ഷേപിച്ച പണം തിരികെ നൽകിയില്ല; കോട്ടയത്തെ വസ്ത്രം ടെക്സ്റ്റയിൽസിൻ്റെ ഉടമയും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയുമായ എൻ.എം. രാജുവിനെതിരെ നിക്ഷേപകൻ്റെ പരാതിയിൻമേൽ കേസെടുത്തു
സ്വന്തം ലേഖകൻ
തിരുവല്ല: നിക്ഷേപിച്ച പണം തിരികെ നൽകിയില്ലന്ന പരാതിയിൻമേൽ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജുവിനെതിരെ കേസെടുത്തു.
നിക്ഷേപത്തുക തിരികെ കിട്ടാതെ വന്നതോടെ തിരുവല്ല സ്വദേശി റെജിമോനും കുടുംബവും കിഴക്കൻ മുത്തൂരില്‍ എൻ.എം. രാജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസം. ദിവസവും പണം ചോദിച്ച് രാജുവിനെ ഇവർ സമീപിച്ചിരുന്നു. കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് പൊലീസില്‍ പരാതി കൊടുക്കുകയും തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിന് ശേഷം പണം തിരികെ ചോദിച്ച് റെജിമോനും കുടുംബവും രാജുവിന്റെ വീട്ടിലെത്തി ബഹളം വച്ചു. സംഘട്ടനത്തില്‍ രാജുവിന്റെ സഹോദര പുത്രൻ സാം ജോണിന്റെ മുഖത്ത് പരുക്കേറ്റു. മൂക്കിന്റെ എല്ലിന് പൊട്ടലും കവിളില്‍ മുറിവും ഉണ്ടായി.
നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റില്‍ നിക്ഷേപിച്ച 15 ലക്ഷം തിരികെ നല്‍കുന്നില്ലെന്ന് കാട്ടി കൊല്ലം മേലില പുലമണ്‍ ഇമ്മാനുവല്‍ കോട്ടേജില്‍ റെജിമോന്റെ ഭാര്യ റീന റെജി നല്കിയ പരാതിയിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ഥാപനത്തിന്റെ എം.ഡി എൻ.എം. രാജു, ബ്രാഞ്ച് മാനേജർ സന്ധ്യ എന്നിവരെ പ്രതികളാക്കി ബഡ്സ് ആക്ട് ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ റെജിമോനും രണ്ടു മക്കളും ചേർന്ന് രാമൻചിറയിലുള്ള നെടുമ്പറമ്പിൽ വീട്ടില്‍ അതിക്രമിച്ച് കയറി എൻ.എം. രാജുവിന്റെ സഹോദരന്റെ മകൻ സാം ജോണ്‍, രാജുവിന്റെ മക്കളായ അലൻ, ഭാര്യ പ്രിൻസി, ആൻസൻ, ഭാര്യ മരിയ, രാജുവിന്റെ ഭാര്യ ഗ്രേസി എന്നിവരെ മർദിച്ചുവെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്ഥാപനം എം.ഡി എൻ.എം. രാജു, ഭാര്യ ഗ്രേസ് രാജു, മക്കളായ അലൻ ജോർജ്, ആൻസൻ ജോർജ്, മാനേജർ മാത്യു സാമുവല്‍ എന്നിവരെ പ്രതികളാക്കി ഇലവുംതിട്ട പൊലീസും മറ്റൊരു നിക്ഷേപകൻ്റെ പരാതിയിൻമേൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയത്തെ വസ്ത്രം ടെക്സ്റ്റയിൽസിൻ്റെ ഉടമ കൂടിയാണ് എംഎൻ രാജു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]